Saturday, October 19, 2013

ശൈഖിന്‍റെ വിലാപം

പള്ളിത്തിരുമുടിയതിന്‍റെ ഉള്ളുകള്ളി പൊളിഞ്ഞു
വെള്ളം കുടിക്കയാണ് താടിയും കീഴേ-
യുള്ള കള്ളന്മാരൊക്കെയും കേട്ടോളു പൂമുത്തേ.

ജാലിയാവാല വന്നു, ഖസ്റജിയായി പിന്നെ
നൂലാമാല മുടിക്ക് സനദ് ചേരാനായ്
വലയില്‍ നിന്നെങ്ങനെ തടി സലാമത്താക്കിടും പൊന്നേ?

അമ്മൂന്‍റെ മുടിയെടുത്തിട്ടൊന്നിങ്ങു വാട മോനേ,
ചുമ്മാതെയാവുകില്ല, ചൊന്നു ശൈത്താന്മാര്‍
നമ്മള്‍ക്കൊന്നായിരുന്നു കാര്യം നിശ്ചയിച്ചീടാം.

ശൈത്താന്മാര്‍ കാതിലോതി തന്നപ്പോളാശ മൂത്തു
ശൈഖിന്‍റെ കൂടെ വന്നു സഖാഫിമാരേറെ
ശൈത്താന്‍ ഇമ്മാതിരി വേലയാക്കുന്നതാരോര്‍ത്തു!
വല്ലപ്പുഴയേറ്റെടുത്തു സനദുണ്ടാക്കുന്ന കാര്യം,
വല്ലാതെ കുഴക്കി പഹയന്‍ നാട് വിട്ടല്ലോ!
തെല്ലും കൂസാതെ മൊളിന്തിതയ്യോ  ബാപ്പ ഞാനാണേ!

വല്ലാതെ തളിര്‍ത്തു പൂത്തു പള്ളി പണിയും കിനാവ്‌
പൊല്ലാപ്പാകുന്ന കാര്യമതോര്‍ത്തതേയില്ല!
ചൊല്ലൂ, എന്താണിനി രക്ഷയെന്ന് സഖാഫിമാരെല്ലാം.

തക്കം നോക്കീട്ട് മറ്റേ സുന്നീകളൊക്കെ തന്നെ
ചുക്കാനും കയ്യിലാക്കി ലീഗിനെക്കൂട്ടി
കാക്കാന്‍ ഇല്ലായിനിയൊറ്റയിബിലീസെന്‍റെ പക്കത്ത്!
  
സീബീഐ കേസ്സു വന്നു, പോലീസും വന്നുകേറി
ഏബീസീഡി മുതല്‍ക്ക്‌ തുടങ്ങണം കാര്യം
റബ്ബീ, കാശെത്ര മുടക്കണം പുലിവാല്‍ പിടിച്ചല്ലോ!

എന്നാലുമെന്‍റെ കൂടെ അണി ചേര്‍ന്നോരേറെയുണ്ട്
സുന്നാമക്കി കുടിച്ചിട്ടെത്ര നാള്‍ നില്‍ക്കും?
പൊന്നേ, ചൊല്ലേണം ഒന്നൊഴിക്കാനെന്ത് ചെയ്യും ഞാന്‍?







Tuesday, October 15, 2013

വിവാഹപ്പരസ്യം

പൊന്നും പണവും പത്രാസ്സുമുള്ള
പെണ്ണൊന്നു കെട്ടുവാന്‍ മോഹമുണ്ട്.
സുന്നിയാവേണം നിര്‍ബന്ധമുണ്ട്,
എന്നാല്‍ പരസ്യമായ് തന്നെ വാങ്ങാം.
മഹറെത്ര വേണേലും തന്നുകൊള്ളാം,
മടി കൂടാ നല്‍കുകില്‍ പത്തിരട്ടി.
പതിനാറിലേറിയാല്‍ പ്രശ്നമില്ല,
പതിവുകളതൊട്ടും കുറക്കയില്ലേല്‍ 
പള്ളിക്ക് വിഹിതം കൊടുത്തിടാമേ
പക്ഷേയൊരു കണ്ടിഷന്‍ വേറെയുണ്ട്
പതറാതെ നല്‍കണമതുകൂടിയൊപ്പം
പതിവുകള്‍ തെറ്റിച്ചിടാതെ തന്നെ.

നിക്കാഹ് മലയാളമാക്കിയാലും
ഒക്കാത്ത പ്രശ്നങ്ങളൊന്നുമില്ല.
സല്‍ക്കാരം ജോറാക്കി തന്നെ വേണം
വില്‍ക്കാനിനി ബാക്കിയില്ലെങ്കില്‍ പോലും.
വേറെയിനി മക്കളൊന്നില്ലയെങ്കില്‍
ജോറായി കാര്യം അഭികാമ്യമായി!
പുതിയാപ്പിള വീട്ടിലേക്കുള്ളതെല്ലാം
പതിവിന്‍ പടി നല്‍കണം ശങ്കവേണ്ടാ.

അമ്മായി മോതിരം, കാര്‍ തുടങ്ങീ-
യമ്മാതിരി കാര്യങ്ങളൊക്കെ തന്നെ
നിലവാരമുള്ളതായ് തന്നെ വേണം,
വിലകേടിലാക്കാതെ നോക്കിടേണം.
നോമ്പും പെരുന്നാളിനുമുള്ളതെല്ലാം
മുമ്പേയൊരുക്കാന്‍ മറന്നിടല്ലേ.
അലമാരിടീവിയും ഫ്രിഡ്ജുമെല്ലാം
അവകാശമാമെന്‍റെതോര്‍മ്മ വേണം.
എല്ലാറ്റിനും കക്ഷിയൊരുക്കമാണേല്‍
തെല്ലുമേ വൈകേണ്ട, കത്ത് വിട്ടോ.
വില്ലും ശരങ്ങളും ഒക്കെ തന്നാല്‍
കൊല്ലുന്ന കാര്യവും നമ്മളേറ്റു!

Thursday, October 10, 2013

ശ്മശ്രു ഗേഹം

ഫെബ്രുവരി 2011.
റഹമാന്‍ ചാത്തമംഗലം

വരുവാനിരിപ്പുണ്ട് പള്ളിയൊന്ന്
പെരിയോന്‍റെ മുത്തായ ദൂതര്‍തന്‍റെ
തിരുമുടി സൂക്ഷിപ്പുകേന്ദ്രമായി
തിരുമേനി ശൈഖുനാ കയ്യിലൂടെ
തിരുനഗരിയോടിങ്ങു ചേര്‍ന്നുതന്നെ
കോരിത്തരിപ്പിന്നിനിയെന്തു വേണം?

ഒരു കാര്യം ശൈഖോടുറപ്പു നല്‍കീല്‍,
ശരിയായി പാറ പോല്‍ കൂടെ നില്‍ക്കീല്‍,
പൊരുളെന്തിതിന്‍ കാര്യമോതിടാം ഞാന്‍
പരമാര്‍ത്ഥമായി ഞാന്‍ പ്രിയ മുരീദേ.
പരലോകമല്ലിതിന്‍ ലക്ഷ്യമെന്നും,
വരുമാനമേറെ ലഭിക്കുമെന്നും,
ഉരിയാടി നീയൊറ്റ കുഞ്ഞിനോടും,
പിരിമുറുക്കാക്കല്ലെ പേരമോനേ!

ഗുരുവായ പാപം പൊറുത്തു കിട്ടാന്‍
പാരില്‍ മറ്റൊന്നില്ലിതിനോട് വെല്ലാന്‍
ഇരകളോടൊന്നങ്ങു തട്ടിവിട്ടാല്‍
നിരയായി വന്നിടും പാമരന്മാര്‍
പിരിവായി തന്നിടും ഉള്ളതൊക്കെ
പരിപാടി ഉഗ്രനായില്ലെ മോനേ?

ഇരുവര്‍ഷം പണിയാനിത് വേണ്ടിവന്നാല്‍
സാരമില്ലെന്‍റെ പേരോടു മോനേ.
നിര മുറിഞ്ഞീടാത്ത മാരി പോലെ
വരുമല്ലോ ധാരയായ് നോട്ടുകെട്ട്.
തരുണികള്‍ വിലസുന്ന സ്വര്‍ഗ്ഗമന്നു
സ്ഥിരമായി നമ്മള്‍ക്ക് ഹാസ്വിലായി!
മരണമോ ശൈഖിന്നു സംഭവിച്ചാല്‍
വരുമെന്‍റെ ഖബറതില്‍ ജാറമായി.
ശരിയായ ഹജ്ജിന്‍റെ കൂലി കിട്ടാന്‍
നിരയായി മക്കത്ത് പോണ്ട പിന്നെ.

Wednesday, October 9, 2013

THE FORSAKEN COTTAGE


The cottage I could see it bathed in gloom
With flora all around declined to bloom.
To leave it past unheeded I did make a bid
But could only sense my limbs retard and go to skid.
Though I’d seen you off with all the cheers,
My eyes have now been almost blind with tears!
I can’t move a bit ahead in such a pensive mood
Even though you may, at times, me take so crude.
When I come to sense it all as not a dream
I feel like bursting into an insane scream.
What’s within my bosom has been set ablaze
Nothing could cool it down but a warm embrace.
Henceforth I won’t have a blissful dawn to share
But a throbbing heart to shed its grief through tear!
When stood alone to look behind the years bygone
I could only see them all within a twinkling gone!
This lovely earth as well we’ll have all to leave,
Letting behind our kith and kin with grief to heave!

THE FRIDGE

All my food I kept in the fridge
To have on germs a forceful edge.
For days together my food there slept
With a fruitful win I had them kept
Safe from the hack of harmful germs
And beyond the sack of biting worms.
Eating by bits I had it thrust
Into my guts to have its rest.
I had in my body so much trust,
But unawares was it getting rust!
The worms and germs I kept aloof
Were eating me up from base to roof!
Costly drugs or surgeon’s knife 
Could not bring me back to life!
My body was then borne in haste
As feast for maggots without any waste.
The germs and worms I did foil
Could stride at ease and me spoil!
The enemies I had kept at bay
Had over me now a powerful sway.
The ones whom I had kept apart
Could so well have me torn apart.
Very many things we dearly feed
Towards us contempt they do breed!

അടിയാധാരം

കാശു കിട്ടുന്ന തരികിട പലതുമുണ്ടേലും
മോശം തീരെയില്ലാത്ത കാര്യമതൊന്നു കേട്ടോളൂ.
ഏക്കറൊരു പാട് ഭൂമി വെറുതെയിട്ടിട്ട്
 നിക്കറുമിട്ടിറങ്ങേണ്ട ഗുലുമാല്‍ വന്നുപെട്ടപ്പോള്‍
നമ്മുടെ സ്വന്തമിബിലീസ്സ് തന്ത്രമതോതി തന്നാനേ
ചുമ്മാതെന്തിനാ കുഞ്ഞേ, ദു:ഖം പൂണ്ടുനില്‍ക്കുന്നേ?
ഇംഗിതമൊക്കെ സാധിപ്പാന്‍ വഴി ഞാനോതി തന്നീടാം,
സംഗതി നേരെയാക്കീടാന്‍ നമ്മള്‍ക്കൊത്തു കൂടീടാം.
ശൈഖിന് ധൈര്യമുണ്ടെങ്കില്‍ നമ്മള്‍ കൂടെയുണ്ടെന്നും,
ശൈത്താന്‍ കൂടെയുണ്ടെങ്കില്‍ പിന്നീടാരെ പേടിക്കാന്‍ ?
ഒക്കെയും വിറ്റ് കഷ്ടതയേറെ താണ്ടീട്ട്
മക്കയില്‍ ഹജ്ജ് ചെയ്യാനായ് ജനതതി ഓട്ടമാണല്ലോ.
അപ്പടി പെരിയതാം പള്ളി നാട്ടില്‍ പണി കഴിപ്പിച്ചാല്‍
ചൊല്‍‍പ്പടിയാക്കിടാം പൊന്നേ, ജനതതി കൂടെ വന്നോളും.
വല്ലികളേറെയുണ്ടല്ലോ നാട്ടില്‍ മുടി വളര്‍ത്തുന്നോര്‍
മെല്ലേയൊന്നു പോയീട്ട് പിഴുതിങ്ങോട്ടു വാ മോനേ!
മായാമാന്ത്രികപ്പണികള്‍ മുടിവഴി വേറെയൊപ്പിക്കാന്‍
കോയാ, പിന്നെയും നമ്മള്‍ നിര്‍ദ്ദേശം തരുന്നുണ്ട്.
മുടിയുടെ നീര് വിറ്റീട്ട് ബിസിനസ് പൊടിപൊടിക്കുമ്പോള്‍
കൊടിയ ഹലാക്കു വര്‍ഗ്ഗങ്ങള്‍ സനദിന്‍ ചോദ്യമിട്ടല്ലോ!
സനദ് ചോദിച്ച് മുടിയുടെ വില കുറയ്ക്കേണ്ട,
അനവധി മനിതരുണ്ടെന്‍റെ അണിയില്‍ നിരനിരപ്പായി.
പൊളിയാണെന്നു ചൊന്നീട്ട് കളി എന്നോടു വേണ്ടട്ടോ!
ഗളമില്‍ കയറു മുറുകീട്ടു മൌലവി പോയതെങ്ങോട്ട്?
അക്കരെ കൂടെ വന്നാലെന്‍ മുടിയുടെ വേരു കാണിക്കാം,
ചക്കര തൊട്ട് നക്കീട്ട് ഗുണമിരുപേര്‍ക്കുമുണ്ടാക്കാം.
മുടിനീര്‍ നിങ്ങളും പണ്ട് കാശിനു വിറ്റതാണല്ലോ,
വടിയിട്ടെന്നെ നോവിക്കാന്‍ നിങ്ങള്‍ക്കെന്തു മികവുണ്ട്?
നാല് മുക്കാല് കിട്ട്ണ പണിയെടുക്കുമ്പോള്‍
കോലിട്ടതു വെടക്കാക്കി കാര്യം തോട്ടിലാക്കല്ലേ!
മൌനികളായി നിന്നാലേ നിങ്ങടെ കാര്യവും നമ്മള്‍
ഗൌനിച്ചീടുമത് തീര്‍ച്ച വിഘടിത സുന്നി ഗ്രൂപ്പുകളേ!
ആശാറാമുമാരേറെ, സ്വാമികളൊക്കെയും തന്നെ,
കാശുണ്ടാക്കിടുന്നേരം നമ്മള്‍ പിന്നിലാകണമോ?

Wednesday, October 2, 2013

ജനാധിപത്യം

02-10-2013

ജനത്തെ സേവിക്കുവാനിറങ്ങി
കനത്തതായ് നമ്മുടെ കീശ വീര്‍ത്തു.
സുനാമി പോലൊന്ന് വന്നിരുന്നേല്‍
ബിനാമിയായിട്ടതുമെനിക്ക് നേട്ടം.
കനത്ത വയറും ഖദറിന്‍റെ ഷര്‍ട്ടും
മിനുത്ത കവിളത്തൊരു വെളുത്ത ചിരിയും
വിനീതനാമെന്ന ഹാവഭാവം
ധനമിത്ര മാത്രം മതി സേവ ചെയ്യാന്‍
ജനത്തെയൊന്നാകെ മയക്കി നിര്‍ത്താന്‍.
അനീതിയസമത്വമതൊക്കെ നീക്കാന്‍ !

തൊഴിലാളി സര്‍വ്വാധിപത്യലക്ഷ്യം
വഴി എന്തുമാവാമതിലെത്തുവാനായ്.
തൊഴി കൊടുക്കാം, വടിവാളെടുക്കാം,
വഴി മുടക്കാം വെടിയും ഉതിര്‍ക്കാം.
ഏഴകളെയെല്ലാമണിയില്‍ നിരത്തി
തൊഴിയേല്‍ക്കുവാന്‍ മുമ്പിലാക്കിയേക്കാം.
അഴിയകത്തായാല്‍ അതിലെന്തു ചേതം?
പഴിയെത്ര കേട്ടാലതിലെന്ത് ദോഷം?
കിഴിയായി നമ്മള്‍ക്ക് വന്നു ചേരും
ഒഴിയാതെയെന്നും സുഭിക്ഷമായി.

ഇന്ത്യയെന്നാല്‍ ഹിന്ദുവിന്‍ സ്വത്ത് മാത്രം
എന്തുണ്ട് മേത്തര്‍ക്ക് കാര്യമിങ്ങ്?
കുന്തവും കത്തി, വടിവാള് ബോമ്പും
എന്തുമാവാം കൂട്ടരെ കൊന്നൊടുക്കാന്‍
ചിന്തയ്ക്ക് പൂട്ടിട്ട് മയക്കി നിര്‍ത്താന്‍
ഹിന്ദു വികാരം അടിച്ചു കേറ്റാം.
സിന്ദൂര പൊട്ടും ഒരു ചുവന്ന ചരടും
എന്തെങ്കിലും വിക്രിയ ചെയ്തുകൊണ്ടും
എന്തു മാര്‍ഗ്ഗേണയും കേറി വന്നാല്‍
അന്തമില്ലാതെ പണമായി മോനേ!

മുസ്ലിമായുള്ളോര്‍ക്ക് രക്ഷ കിട്ടാന്‍,
മുഅ്മിനായ് ജീവിക്കണമെന്ന് വേണേല്‍
മൂന്നാല് പെണ്ണുങ്ങളെ വേളി ചെയ്യാന്‍
മുസല്‍മാന് സൗകര്യം വേണമെങ്കില്‍
മുഴുപേരുമിങ്ങോട്ടണി ചേര്‍ന്നു നില്‍ക്കൂ
മന്മോഹനാശാനെ പിന്തുണയ്ക്കാം.
മനമോഹന പായസം നല്‍കിയിട്ട്
മഹനീയ സ്ഥാനം ലഭിച്ചിരുന്നാല്‍
മധുവും മദിരാക്ഷിയും ഒക്കെയായി
മയിലാട്ടമാടി നടത്തമാവാം.

എല്ലാര്‍ക്കും പാടാമൊരു സംഘഗാനം
പുല്ലേ, ജനങ്ങളേ, ഒന്ന് പോടോ!

Tuesday, October 1, 2013

ഒരു ബസ് യാത്ര

ഒരു ബസ് യാത്ര
എം. അബ്ദുല്‍റഹമാന്‍ ചാത്തമംഗലം

ഭാരിച്ച സഞ്ചിയും തോളിലേറ്റി
നാരില്ലാത്തലയില്‍ മുഷിപ്പ് പേറി
തെക്കോട്ട്‌ പോകുന്ന ബസ്സിലൊന്നില്‍
തിക്കിക്കയറി ഞാന്‍ വേച്ചു വേച്ച്.

ഭാരവും തൂക്കിപ്പിടിച്ചു നിന്നെന്‍
സാരമായ് ദേഹം തളര്‍ന്നുനില്‍ക്കേ
രണ്ടാളിരിക്കേണ്ട സീറ്റതൊന്നില്‍
മണ്ടിയാം പെണ്‍പിള്ളയൊന്നിരിപ്പൂ
ഇസ്തിരി വടിവൊത്ത ദേഹമായി
വിസ്തരിച്ചല്ലോ കിടന്നിടുന്നു!

കത്തും വിശപ്പില്‍ പൊരിഞ്ഞിടുമ്പോള്‍
മേത്തരം ഭോജ്യം ലഭിച്ച പോലെ
ഇട്ടു ഞാനെന്നെയാ സീറ്റിലേക്ക്
ഒട്ടുമേ വൈകാതെ പൊന്നുചേട്ടാ!

ചന്തിയില്‍ മുള്ള് തറച്ച പോലെ,
ചണ്ടിക്കകം കൊണ്ടെറിഞ്ഞ പോലെ,
ഭീതിപൂണ്ടുള്ള നേത്രങ്ങളോടെ
ചേതോഹരീമുഖം വീര്‍ത്തുവന്നു.
തെല്ലും രസിച്ചിടാ ദൃഷ്ടിയേറ്റ്
എല്ലുമെന്‍ മാംസവും വെന്തുപോയി!
ശബ്ദമില്ലാ പ്രഹരമൊന്നതേറ്റ്
സ്ഥബ്ധനായ് ഞാന്‍ പരിഭ്രാന്തനായി.

ഘോരമാം ദൃക്കില്‍ ഒളിഞ്ഞിരിക്കും
സാരമാം ഗുലുമാല്‍ മണത്തരിഞ്ഞേന്‍
നില്‍ക്കലാം ഭേദം അതെന്നു തോന്നി
തല്‍ക്കാലം ഞാനങ്ങെണീറ്റുനിന്നു.

ചാരത്ത് കമ്പിയില്‍ തൂങ്ങിനില്‍ക്കും
ചോരത്തുടിപ്പുള്ള കോമളാംഗന്‍ .
അക്ഷികളാല്‍ പെണ്‍ ക്ഷണിച്ചപാടേ
കക്ഷിയാ സീറ്റില്‍ ഇടംപിടിപ്പൂ!
മൊഞ്ചുള്ള നാണം കുണുങ്ങിയോനെ
കൊഞ്ചലാല്‍ പെണ്‍ വാനിലേക്കുയര്‍ത്തി.

വെട്ടിത്തിളങ്ങിടും മൊട്ടയായി
വട്ടനാമീ മുഷ്കനെ കണ്ടപാടേ
രോഷം മനസ്സില്‍ നുരഞ്ഞു പൊങ്ങി
ഭോഷയാം പെണ്ണിന്‍ വദനേ സുദൃശ്യം.

രോമങ്ങള്‍ തിങ്ങും ശിരസ്സ്‌ കണ്ടാല്‍
രോമാഞ്ചമാകുന്നത് സമ്മതിക്കാം,
സ്ഥാനത്തു നിന്നും കൊഴിഞ്ഞു വീണാല്‍
സ്ഥാനമാനങ്ങള്‍ കൊഴിഞ്ഞു വീഴും ,
ഏറ്റം വെറുക്കേണ്ടവനായി മാറും
നാറ്റം സഹിക്കാ ഗണത്തിലാവും.

രോമത്തിനൊട്ടും മഹത്വമില്ല
കാമത്തിന്‍ കണ്‍കളത് കാണ്മതില്ല.
രോമങ്ങള്‍ പേറും ശിരസ്സതല്ലോ
കേമന്‍ സദായെന്നതോര്‍ത്തു കൊള്‍ക!

Monday, September 30, 2013

തിരുമയിര്‍ പള്ളി

തിരുമയിര്‍ പള്ളിക്കീ മുടിയനാം മുസ്ലിയാര്‍
പിരിവെടുത്തിട്ടെന്തു സംഭവിച്ചു?
ഒരു പാട് വകയിലീ തമ്പുരാനാള്‍ക്കാരെ
പിരികേറ്റി വിട്ടീട്ടു പൈസ മുക്കി.
മയിര്‍നീര് വിറ്റു നടന്നതാം തമ്പ്രാന്‍റെ
ഉയിര്‍ പോയിതയ്യോ ബഹുകഷ്ടമായി!
'തിരുമേനിയാം ശൈഖിവന്‍ അറിയാതെ അല്ലാക്ക്
ഒരു കാര്യവും ചെയ്ക പറ്റുകില്ല’
ഉരിയാടി വിട്ടതാം പേരോടിനും രക്ഷ
തീരെയില്ലാ ലൂസിഫര്‍ തമ്പുരാനേ!
ഒരുനൂറ് കോടിയില്‍പ്പരമായ് സ്വരൂപിച്ച
തിരുകേശ സാമ്രാജ്യം പോയ്‌ മറഞ്ഞോ?
അവസാന വിശ്രമം കൊള്ളേണ്ട ജാറവും
വ്യവസായ സ്വപ്നങ്ങങ്ങളേറെ നെയ്തു!


സരിതാരവം

ബഹുദൂരമതിവേഗം പോകുവാനായ്
ബഹുമുഖ്യനന്നങ്ങിറങ്ങിയപ്പോൾ,
സരിതയാം പേരുള്ള പെണ്ണൊരുത്തി
ചിരിതൂകി നിൽക്കുന്നു കാബിനുള്ളിൽ!
എസ്കോര്‍ട്ടുമായ് വന്ന ജോപ്പനണ്ണന്‍
മാസ്കോട്ടിലേക്കായ് വരുവാൻ പറഞ്ഞു.
മൊഞ്ചുള്ള  പെണ്ണിന്‍റെ വാക്ക്‌ കേട്ട്
സഞ്ചാരമായി തലയ്ക്കകത്ത്.
പരിസരമതെല്ലാം മറന്നുപിന്നെ
സരിതയെ കെട്ടിപ്പിടിച്ചു പോയീ!
സോളാറതെന്തോ ഒരു ഫയലുമുണ്ട്
ആളായി വന്നുള്ള ജോപ്പനൊപ്പം.
പിരിമുറുക്കായുള്ള  നേരമായാൽ
തിരിയുമോ ആര്‍ക്കാനുമെന്തു കുന്തം!
ഭവിഷത്തതോർക്കാതെ ഒപ്പുവച്ചു
ഭവതി തന്‍ പേപ്പറിൽ സവിനയം താൻ.
പലയിടത്തായ് പിന്നെയൊത്തുകൂടി
പല നാൾകൾ വേഗം കടന്നുപോയീ.
മാസങ്ങൾ പലതും അടര്‍ന്ന് വീണു,
വേഷങ്ങൾ പലതും അണിഞ്ഞു പെണ്ണ്.
കണ്ടോന്‍റെ കൂടെയൊക്കെക്കിടന്നു
പണ്ടാരം പള്ളേലുമാക്കിയണ്ണാ!
ആരാന്‍റെ മക്കൾക്ക്‌ ബാപ്പയാകാൻ
വീരാന് യോഗം ലഭിച്ചപോലെ!
ഇരയെപ്പിടിക്കുവാൻ പാർത്തുനിന്ന
ഇരുകാലി പ്രതിപക്ഷം ചാടിവീണു.
മാധ്യമങ്ങൾ കാര്യമേറ്റുപാടി
സാധ്യമാവും വിധം നാറ്റിയെല്ലാം!
നമ്പലം വന്നു ഇനി രക്ഷയില്ല,
കുമ്പസാരിച്ചിട്ടിനി കാര്യമില്ലാ!
എല്ലാം നിഷേധിക്ക തന്നെയാവാം,
കൊല്ലുവാൻ വന്നാലൊരു കയ്യ് നോക്കാം.
വീണുപോകും എന്നുറപ്പ്  വന്നാൽ
ഫണവും പിടിക്കാം മൂർഖന്‍റെ പോലും!
ലക്ഷക്കണക്കിൽ ഇടതർ ഇറങ്ങി
പ്രക്ഷുഭ്ധമാക്കിക്കലക്കിയെല്ലാം.

ലക്ഷണം നോക്കി മരുന്ന് നൽകി,
കക്ഷികളെ വകവരുത്തീടുവാനായ്.
പൊതിയായി ഭക്ഷണം എത്തുമെന്നാൽ
പൊതിയായ് അതു ഡിസ്പോസലാവുകില്ല!
മുട്ട്‌ വന്നാൽ പിന്നെ രക്ഷയില്ലാ
കെട്ട്  കെട്ടിക്കാനത് തന്നെ സൂത്രം!
രണ്ടു നാൾ ആപ്പീസ്സ് പൂട്ടിയിട്ടാൽ
തെണ്ടുമീ കൂട്ടർ അതിൽ ശങ്കയില്ലാ.
രണ്ടു നാൾ അവധിയും കൂട്ട് ചേർന്നാൽ
മണ്ടന്മാർ തെണ്ടും ഡബിളായ് ഉറപ്പ്.
തൊട്ടടുത്തുള്ള നാൾ മുട്ട് ജോറായ്
നെട്ടോട്ടമായീ വയറൊന്നൊഴിക്കാൻ .
ടീപ്പീ വധക്കേസ് കാട്ടിയണ്ണൻ
കോപ്പ്  കൂട്ടി, പറയേണ്ട പിന്നെ!
ജുഡീഷ്യലന്വേഷണമാക്കിടാമേ
വെടിയങ്ങ് കുഞ്ഞൂഞ്ഞ് വിട്ടപാടേ
എന്നാലതാവട്ടെയെന്നു ചൊല്ലീ
അന്നേ ദിനം തന്നെ കെട്ടുകെട്ടി.
പിണറായി കൂട്ടരും നാട്ടിലെത്തി.
മണമേറ്റു നാട്ടിൽ ഇനി നിൽക്കവയ്യേ!

മുടിനീരാട്ടം.

ഞൊടിയിട കൊണ്ടും കോടികള്‍ കൊയ്യാന്‍
മുടിയൊന്നുണ്ടേല്‍ അതു മതിയനിയാ!
താടി വളര്‍ത്തി തലേക്കെട്ടണിയൂ,
മോടിയില്‍ നീളന്‍ ഷര്‍ട്ട്‌ ധരിക്കൂ.
അത്തറിന്‍ ഗന്ധമതില്‍  ചാര്‍ത്തീട്ട്
ചെത്തി നടക്കാന്‍ തൊലിയുണ്ടെങ്കില്‍,
ഓതി മണിച്ചിട്ടൂതി ജപിക്കാന്‍,
വേദജ്ഞാനമൊരല്‍പ്പവുമുണ്ടേല്‍,
മതിവരുവോളം കാശുണ്ടാക്കാന്‍
അതിലും കൂടുതലെന്തിനി വേണം?

കോടി മസാജിദതുണ്ടെന്നാലും
മുടിനാര്‍ മസ്ജിതതൊന്നുണ്ടാകില്‍
മടി നിറയെ കാശുണ്ടാക്കാനും,
കോടികള്‍ കൊണ്ട് മിഥിച്ചീടാനും,
അടിപൊളി കാറില്‍ പാറി നടന്ന്
പിടിയും കുടിയുമതൊപ്പിക്കാനും,
പിടിപാടൊരുപാടുണ്ടാക്കാനും,
വിടുവായ് വിട്ടു പരസ്യം നല്‍കാന്‍
കൊടിയ പിശാചിനെയണിചേര്‍ക്കാനും,
തടിയധ്വാനമശേഷവുമില്ല!

കടവുളയേക്കാള്‍ ഒരുപടി മേലേ-
ക്കിടയുള്ളവനാണെന്ന് ധരിപ്പി-
ച്ചാടിനെ പോലെ തെളിക്കാമെങ്കില്‍,
പിടി കിട്ടാത്തൊരു കാര്യവുമില്ല,
പേടിക്കാനിനി മറ്റൊന്നില്ല,
ഉടയോന്‍ തടയാന്‍ വന്നാല്‍പ്പോലും!
അടിപൊളിയാക്കി നടക്കാനിഷ്ടം
കുടികൊള്ളുന്ന മനസ്സുള്ളോര്‍ക്ക്

ഉടനടി സ്വര്‍ഗ്ഗം വേണമതുണ്ടേല്‍
മടി കൂടാതെ കടന്നുവരാമേ.

തിരുവോണ സങ്കടം

ഓണാശംസകളനവധി കിട്ടി,
പണവും വാരിക്കോരിയെറിഞ്ഞു,
സദ്യയും മദ്യവുമൊക്കെ വിളമ്പി,
വാദ്യം മേളകളൊക്കെ തകർത്തു,

എന്നാലാരും ചോദിച്ചില്ല 
വന്നാലൊരു പിടിയുണ്ണാമെന്ന്.
സംഗതി കേട്ട സുഹൃത്ത്‌ പറഞ്ഞു,
വിങ്ങാതെന്നുടെ പൊന്നനിയാ നീ.

അന്നം കിട്ടീട്ടില്ലെന്നാലും,
എന്നും ദുര്‍വിധിയാണെന്നാലും,
ഒരു പിടിയാരും തന്നില്ലെങ്കില്‍
പരിഭവമൊട്ടും പറയരുതാരും

കാര്യം നേരെ പറഞ്ഞാൽ പോലും 
കേട്ടില്ലെന്നു നടിക്കുന്നവരെ
പാട്ടിനു വിടുവാൻ പറ്റില്ലേട്ടാ,
പുട്ടുമടിച്ചു നടക്കാനിവരെ.

മാവേലീയുടെ വരവും കാത്ത് 
നാവിൽ വെള്ളവുമൂറിക്കൊണ്ട് 
ചാവോളം ഞാൻ നിന്നത് ബാക്കി 
നോവല്ലാതെ ലഭിച്ചില്ലൊന്നും!

പിന്നെയറിഞ്ഞു വന്നവൻ പോയി,
പെരിയവരെല്ലാം കീശയിലാക്കി!
പാവപ്പെട്ട ജനത്തെക്കാണാൻ
മാവേലിക്കും പറ്റില്ലേട്ടാ! 

ഉള്ളവരെല്ലാം പള്ളയിലാക്കുക, 
തള്ളിപ്പറയുക ഇല്ലാത്തവരെ,
കള്ളി വെളിച്ചത്തായാൽ പിന്നെയു- 
മുള്ളിലൊതുക്കണമെന്നോ വാദം?