കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഉള്ളിക്ക് നാട്ടില്‍ ക്രമാതീതമായി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ തമാശയായി ഉള്ളി അബൂദാബിയില്‍ നിന്ന് കട്ടു കടത്തിയാലോ എന്ന് ആലോചിക്കുന്നതായി ഒരു പോസ്റ്റ് അബൂദാബിയില്‍ ജോലിചെയ്യുന്ന ഒരു സഹൃത്ത് ഇട്ട പോസ്റ്റിനു ഒരു കമന്‍റ് ഇങ്ങനെ ഇട്ടിരുന്നു. അത് ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ എനിക്ക് തന്നെ രസമായി തോന്നി. അതിവിടെ പുനരവതരിപ്പിക്കട്ടെ: സ്ഥിരമായി ഇവിടെ സൂക്ഷിക്കയും ചെയ്യാമല്ലോ
ഉള്ളിയെന്നുള്ള സാധനം
കള്ളത്തരത്തില്‍ ഇറക്കിയാല്‍
ഉള്ളിലാവും സുനിശ്ചിതം
പൊള്ളല്ല കാരിയം ചൊല്ലിടാം.
വെള്ളം കുടിക്കുന്നതെന്തിന്
ഉള്ളിക്ക് വേണ്ടിയിത്രയും?
കള്ളത്തരങ്ങള്‍ വേണ്ട സാര്‍
കൊള്ളില്ല നമ്മള്‍ക്കിപ്പണി.
ഉള്ളിയെന്നുള്ള സാധനം
കള്ളത്തരത്തില്‍ ഇറക്കിയാല്‍
ഉള്ളിലാവും സുനിശ്ചിതം
പൊള്ളല്ല കാരിയം ചൊല്ലിടാം.
വെള്ളം കുടിക്കുന്നതെന്തിന്
ഉള്ളിക്ക് വേണ്ടിയിത്രയും?
കള്ളത്തരങ്ങള്‍ വേണ്ട സാര്‍
കൊള്ളില്ല നമ്മള്‍ക്കിപ്പണി.
No comments:
Post a Comment