ശുനകനൊരുത്തനെ വഴിയില്‍ കണ്ടു
ശുനകാ എന്ന് വിളിച്ചത് മൂലം
വിനയായ്‌ത്തീര്‍ന്നൊരു കഥ പറയാം ഞാന്‍,
മനിതന്മാരിത് കേള്‍ക്കുക നന്ന്.
ശുനകാ എന്നൊരു പേര് വിളിച്ചത്
ശുനകന്മാര്‍ക്ക് രസിച്ചില്ലയ്യാ!
ശുനകന്മാരത കൂട്ടം കൂടീ-
ട്ടനിയനെയന്നു കടിച്ചു നുറുക്കാന്‍.
ശുനകാ എന്ന് വിളിച്ചത് മൂലം
വിനയായ്‌ത്തീര്‍ന്നൊരു കഥ പറയാം ഞാന്‍,
മനിതന്മാരിത് കേള്‍ക്കുക നന്ന്.
ശുനകാ എന്നൊരു പേര് വിളിച്ചത്
ശുനകന്മാര്‍ക്ക് രസിച്ചില്ലയ്യാ!
ശുനകന്മാരത കൂട്ടം കൂടീ-
ട്ടനിയനെയന്നു കടിച്ചു നുറുക്കാന്‍.
അനിയനെ തൊടുവാന്‍ കിട്ടാത്തതിനാല്‍
ശുനകന് ദ്വേഷ്യമതങ്ങു പെരുത്തു.
“ശുനകാ എന്നൊരു പേര് വിളിച്ച്
മേനക മക്കളെയപമാനിക്കാന്‍
മനിതനിതെങ്ങനെ ധൈര്യം വന്നു?
മോനെ നിനക്കൊരു പണി തന്നീടാം!”
എന്ന് പറഞ്ഞവന്‍ കയറിച്ചെന്നി-
ട്ടെസ്സൈയോടു പരാതി പറഞ്ഞു.
“ഹമ്പട അവനിന്നത്രക്കായോ?
വമ്പന്‍ നമ്മളെ വെല്ലുവിളിക്കാന്‍?
ചൂരല്‍ വടിയും കയ്യിലെടുത്തു
നേരെ വന്നവനെന്നെ പിടിച്ചു.
“മേനക മക്കളെ ആരാടാ നീ
ശുനകാ എന്ന് വിളിക്കാന്‍ പോന്നോന്‍?”
എന്ന് പറഞ്ഞവനാക്രോശിച്ചു,
മൂന്നാലടിയന്നേരം തന്നു,
സെല്ലില്‍ ചെന്നതില്‍ ശേഷം പിന്നെ
കൊല്ലാക്കൊല ചെയ്തെന്നെ ശരിക്കും.
എസ്പീയന്നൊരു ചാര്‍ജ്ജു ചുമത്തി.
എസ്പീസിഎ എന്ന വകുപ്പില്‍
ഇട്ടു റിമാന്‍ഡില്‍ രണ്ടാഴ്ചയ്ക്കായ്
വെട്ടിലതാക്കിയതെന്തൊരു കഷ്ടം!
പിന്നെക്കോടതി കയറിയിറങ്ങല്‍
ഇന്നും എന്നും പതിവായ് മാറി.
കനകം തന്നാല്‍ പോലും ഞാനിനി
ശുനകനെ ശുനകന്‍ എന്ന് വിളിക്കാ.
ശുനകന് ദ്വേഷ്യമതങ്ങു പെരുത്തു.
“ശുനകാ എന്നൊരു പേര് വിളിച്ച്
മേനക മക്കളെയപമാനിക്കാന്‍
മനിതനിതെങ്ങനെ ധൈര്യം വന്നു?
മോനെ നിനക്കൊരു പണി തന്നീടാം!”
എന്ന് പറഞ്ഞവന്‍ കയറിച്ചെന്നി-
ട്ടെസ്സൈയോടു പരാതി പറഞ്ഞു.
“ഹമ്പട അവനിന്നത്രക്കായോ?
വമ്പന്‍ നമ്മളെ വെല്ലുവിളിക്കാന്‍?
ചൂരല്‍ വടിയും കയ്യിലെടുത്തു
നേരെ വന്നവനെന്നെ പിടിച്ചു.
“മേനക മക്കളെ ആരാടാ നീ
ശുനകാ എന്ന് വിളിക്കാന്‍ പോന്നോന്‍?”
എന്ന് പറഞ്ഞവനാക്രോശിച്ചു,
മൂന്നാലടിയന്നേരം തന്നു,
സെല്ലില്‍ ചെന്നതില്‍ ശേഷം പിന്നെ
കൊല്ലാക്കൊല ചെയ്തെന്നെ ശരിക്കും.
എസ്പീയന്നൊരു ചാര്‍ജ്ജു ചുമത്തി.
എസ്പീസിഎ എന്ന വകുപ്പില്‍
ഇട്ടു റിമാന്‍ഡില്‍ രണ്ടാഴ്ചയ്ക്കായ്
വെട്ടിലതാക്കിയതെന്തൊരു കഷ്ടം!
പിന്നെക്കോടതി കയറിയിറങ്ങല്‍
ഇന്നും എന്നും പതിവായ് മാറി.
കനകം തന്നാല്‍ പോലും ഞാനിനി
ശുനകനെ ശുനകന്‍ എന്ന് വിളിക്കാ.
ഇക്കാ...നമസ്കാരം !
ReplyDeleteഇവിടെ വരാന്‍ വൈകിയതില്‍ ..താങ്കള്‍ ക്ഷമിക്കുമല്ലോ !
ഒറ്റശ്വാസത്തില്‍ വായിക്കാന്‍ നല്ല രസം...ഞാന്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു വായിച്ചു ...അതിനു അധികം കമന്റു നല്കാനോന്നും പറ്റത്തില്ല!! :)
വളരെ മനോഹരമായി എഴുതീരിക്കുന്നു..
ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രദീക്ഷിക്കുന്നു..
ആശംസകളോടെ
അസ്രുസ്