പെരുന്നാളിന് കശാപ്പു ചെയ്യാന്‍ വേണ്ടി കൊണ്ടുവന്നു നിര്‍ത്തിയ ഒരു പോത്തിന്‍റെ ചിത്രവും അതില്‍ പോത്ത് ആത്മഗതം ചെയ്യുന്നതായി ഇപ്രകാരം ഒരു കാപ്ഷനും കണ്ടു. "മാസം കാണുമോ? ഓടാനാണ്" ആ പോത്തിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണിത്. കഴിഞ്ഞ 16-07-15-ന് അമാവാസി ദിനായിരുന്നുവല്ലോ. നഗ്ന നേത്രം കൊണ്ട് പുതുചന്ദ്രക്കല കാണാന്‍ സാധ്യതയില്ലാത്ത ദിവസവും ആയിരുന്നു. അതാണ് പശ്ചാത്തലം
അമാവാസി ദിനത്തിലമ്പിളി കാണാന്‍ വഴിയില്ല,
ഇമാമീങ്ങള്‍ പലരും കണ്ടതാമെന്നിട്ടും - പലകുറി
കൂട്ടായ് കാപ്പാടിലും നാമോര്‍ക്കണം പോത്തേ!
ഓടീട്ടും രക്ഷയില്ല, പോത്തിന്‍ പുറത്തു കേറി
കാലന്മാര്‍ കത്തിയുമായ് കാത്തു നില്‍പ്പുണ്ട് - പിറകില്‍
കോലായില്‍ നാക്കു നീട്ടിയടന്തുവാനായീ.
ആയുസ്സൊരു നാള് കൂടി നീട്ടിക്കിട്ടേണമെങ്കില്‍
അക്കാണും കമ്പിവേലിക്കപ്പുറം പൊയ്ക്കോ - അവിടെ
അമ്പിളി കാണുവാനൊരു നാള്‍ കഴിയേണം.

No comments:
Post a Comment