അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു
ഇന്ധനം ഫാത്തിഹ കാറില്‍ നിറച്ചൊരു കൂട്ടര്‍ വന്നു
കോടി പതിനായിരം മൈല്‍ മേഘത്തെ കേറ്റിയിന്നു
പാടിയൊരു മൊല്ല വന്നു വിവരക്കേടേറെ ചൊന്നു.
എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി
വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തനാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!
മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോര് മൂത്തു
ചിതയുമൊരുക്കിവച്ചു, നമ്മള്‍ക്ക് ഭ്രാന്ത് മൂത്തു
വിധിയെന്തിതെന്നതോര്‍ത്തൊരു
പാട് ഞാനാര്‍ത്തു
കഥയിതു കേട്ടപ്പോള്‍ മറ്റു പലരും നിന്നു വിയര്‍ത്തു.
കഥയിതു കേട്ടപ്പോള്‍ മറ്റു പലരും നിന്നു വിയര്‍ത്തു.
നിന്‍റെ മൌലൂദ് നാളെയാണെന്ന കാര്യമോര്‍ത്തു
എന്‍റുമ്മോ ഞാന്‍ കരഞ്ഞു കണ്ണുനീര്‍ വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തു മാലയില്‍ വാക്കുകള്‍ കോര്‍ത്തു
അന്തവും
കുന്തവുമില്ല ഞാനിതു ഗളമിലും ചാര്‍ത്തു.
----------------------------------------------------------------------------------
----------------------------------------------------------------------------------
ഫാത്തിഹ
= ഖുര്‍ആനിലെ ആദ്യത്തെ അദ്ധ്യായം.
മൌലിദ് = ജന്മ ദിനം
മൌലിദ് = ജന്മ ദിനം
No comments:
Post a Comment