അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു!
മുന്തിയ കാഴ്ചകള്‍ കണ്ടെന്നെല്ലാം ചൊല്ലിടുന്നു!
ഇന്ധനത്തിന്നു പകരം മന്ത്രങ്ങള്‍ ചൊല്ലിയെന്നും,
അന്തമില്ലാത്ത മൊല്ല വണ്ടിയോടിച്ചുവെന്നും.
കോടി
പതിനായിരത്തില്‍ മേഘത്തെ പൊക്കിനിര്‍ത്തി
നാടോടി മൊല്ലയിന്നു വിഭ്രാന്തിയും പരത്തി.
ഓടിക്കോ മണ്ട വേണേലെന്നുള്ള ഘട്ടമെത്തി,
ഞൊടിയിട കൊണ്ടുതന്നെ ജാക്കിയില്‍ താങ്ങിനിര്‍ത്തി
എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി
വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തമാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!
മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോരിളക്കി
ചിതയുമൊരുക്കിവച്ചു, മര്‍ത്യര്‍ക്ക് പേയിളക്കി

കഥയില്ലാക്കഥയിതോര്‍ത്ത്
ചിത്തവും നാശമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
നിന്‍റെ മൌലിദ് നാളെയാണെന്ന കാര്യമോര്‍ത്തു
എന്‍റമ്മോ ഞാന്‍ കരഞ്ഞു കണ്ണീരൊരു പാട് വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തീ മാലയില്‍ വാക്കു കോര്‍ത്തു
അന്തം വിട്ടീട്ടു നിന്‍റെ കഴുത്തിലും ഞാനിന്നു ചാര്‍ത്തു.
-------------------------------------------------------------------------------
മൌലിദ് = ജന്മ ദിനം
മൌലിദ് = ജന്മ ദിനം
No comments:
Post a Comment