Tuesday, November 29, 2016

നാമലോപവിന


ഷേക്സ്പീയറെന്ന മഹാന്‍റെ പേരോ
ശേഷപ്പ അയ്യരാം ചൊല്ലിയാരോ
ഭോഷനാമൊരുവന്‍ അതേറ്റു പാടി 
ശേഷിച്ച മുസല്‍മാന്‍ വിരണ്ടുമോടി
മാഷേ അത് ശരിയല്ലവന്‍റെ നാമം 
ഷെയ്ഖ്‌ പീറെന്നായിരുന്നു നൂനം.
കേട്ടുനിന്നോര്‍ പലരുമേറ്റു പാടി
നാട്ടുകാര്‍ പക്ഷം പിടിച്ചു ചാടി.
വാക്കേറ്റമായി കലികാലമായി

ഷോക്കേറ്റ പോലെ തളര്‍ന്നുപോയി!
വെട്ടായി കുത്തായി നാശമായി
വട്ടായി നാട്ടുകാരോട്ടമായി.

സ്വര്‍ഗ്ഗമാമെന്‍ ഭൂമിയാകെ മാറി
വര്‍ഗ്ഗീയ ലഹളയാലാകെ നാറി

മര്‍ത്യരേ നിങ്ങള്‍ക്കിതെന്തു പറ്റി?
വ്യര്‍ഥമാം വേലകള്‍ ചെയ്തുകൂട്ടി?
നാമലോപം ചെയ്ത ഹാനി കൊണ്ടു
നാനാ മതസ്ഥര്‍ തലയറ്റുരുണ്ടു.
ശേഷപ്പയായാലതിലെന്തു ലാഭം?
ഷെയ്ഖ് പീറായാലതിലെന്തു ചേതം?

Wednesday, November 2, 2016

മുഹമ്മദന്‍ ലോ


നമ്മുടെ തലാഖതിന്‍റെ കാര്യമെല്ലാം പോക്ക് !
തുമ്മിയാല്‍ തെറിച്ചു പോകും പോലെയുള്ള മൂക്ക്!
നിന്‍റെ മൊഴി ഞാന്‍ ചൊല്ലിയെന്നങ്ങുള്ളതായ വാക്ക്
എന്‍റെ റബ്ബേ, വീഴുകില്‍ ഇഫക്റ്റിലായ് തലാക്ക്!
വ്യക്തിനിയമമെന്ന പേരിലുണ്ട് പലവക ബാക്കി,
യുക്തിയില്ലാ പെണ്ണിനെയൊരു മൂലയിലുമാക്കി.
എന്തിനീ മുഹമ്മദന്‍ ലോ ആകെ ഗുലുമാലാക്കി
ചിന്തയില്ല പുരോഹിതന്മാരൊക്കെ നാശമതാക്കി.
എഴുതി വെച്ചതൊക്കെ മുസ്ഹഫിലുള്ളതല്ലെന്നോര്‍ക്ക്
കഴുതകള്‍ക്കത് തിരിയുകില്ലയെന്നതവരുടെയൂക്ക്.
ഇത്തരം നിയമങ്ങളൊക്കെ തള്ളണം നീയോര്‍ക്ക്
മേത്തരം കിതാബിലുള്ളത് തന്നെ പകരം ചേര്‍ക്ക്.
കാലമേറെയായി നമ്മള്‍ മൂടു താങ്ങി കൊടുത്തു
കോലമെല്ലാം കെട്ടുപോയി കേട്ടു കേട്ട് മടുത്തു
നാണമില്ല പുരോഹിതന്മാര്‍ കാര്യമേറ്റെടുത്തു.
കോണകത്തിലാക്കിയിട്ട് കെട്ടിയും കൊടുത്തു.
തുല്യ നീതിയെന്നരുളി പെണ്ണിനെ പറ്റിച്ചു
വല്യ തട്ടിപ്പും നടത്തി സകലരേം വഞ്ചിച്ചു
ഒട്ടുവളരെ കാര്യമെല്ലാ മര്‍ത്യരും ചിന്തിച്ചു
പൊട്ട നിയമമൊക്കെയും നാം മാറ്റുവാനുറച്ചു.

Tuesday, November 1, 2016

ഉടലും തലയും



വേണ്ടാത്ത ചിന്തകള്‍ തലയിലുദിക്കയാല്‍
വേണ്ടായിനിയിത്തലയെന്നു തോന്നി.

തലയൊന്നു മാറ്റുവാന്‍ കാശിനായിട്ടു ഞാന്‍
വില കെട്ട പണിയേറെ ചെയ്തു കൂട്ടി.
 

തലയിന്നു മാറ്റുവാന്‍ കാത്തിട്ടിരിക്കവേ
ഉടലിന്നു ചൊന്നു തല വേറെ വേണ്ടാ.

ഉടലിനെ മാറ്റുവാന്‍  ചിന്ത വന്നപ്പോഴേ
പിടലിക്ക് പെട്ടെന്നൊരു വീക്ക് കിട്ടി.

പിരിയാതെയിത്ര നാള്‍ പങ്കിട്ട ജീവിതം
പിരിയുവാന്‍ പറ്റില്ല ബോധ്യമായി.
കരയാതിരിക്കുവാന്‍ പറ്റില്ലൊരുത്തനും
പിരിയാത്തയിണയെ പറിച്ചെറിഞ്ഞാല്‍

മോശമിരു കൂട്ടര്‍ക്കുമുണ്ടെന്നതാകിലും
ലേശവുമില്ലിതില്‍ എന്‍റെ ദോഷം.
ഭോഷമാമിത്തരം ചിന്തകള്‍ വെച്ചു നീ
നാശത്തിലേക്ക് പോയ്‌ വീണിടൊല്ലാ!


സ്വാര്‍ത്ഥലാഭത്തിനായല്ലയോ മര്‍ത്യരേ
വ്യര്‍ത്ഥമാം മോഹങ്ങള്‍ പേറിടുന്നു?
വീര്‍പ്പിച്ചു കാര്യങ്ങള്‍ നാശത്തിലാക്കാതെ-
യര്‍പ്പണം ചെയ്യേണ്ടവരല്ലെ നമ്മള്‍?

Monday, October 31, 2016

കേരളമൌലിദ് 2016 (2)


അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു!
മുന്തിയ കാഴ്ചകള്‍ കണ്ടെന്നെല്ലാം ചൊല്ലിടുന്നു!
ഇന്ധനത്തിന്നു പകരം മന്ത്രങ്ങള്‍ ചൊല്ലിയെന്നും,
അന്തമില്ലാത്ത മൊല്ല വണ്ടിയോടിച്ചുവെന്നും.
കോടി പതിനായിരത്തില്‍ മേഘത്തെ പൊക്കിനിര്‍ത്തി
നാടോടി മൊല്ലയിന്നു വിഭ്രാന്തിയും പരത്തി.
ഓടിക്കോ മണ്ട വേണേലെന്നുള്ള ഘട്ടമെത്തി,
ഞൊടിയിട കൊണ്ടുതന്നെ ജാക്കിയില്‍ താങ്ങിനിര്‍ത്തി

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തമാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോരിളക്കി
ചിതയുമൊരുക്കിവച്ചു, മര്‍ത്യര്‍ക്ക് പേയിളക്കി
കഥയില്ലാക്കഥയിതോര്‍ത്ത് ചിത്തവും നാശമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
 
നിന്‍റെ മൌലിദ് നാളെയാണെന്ന കാര്യമോര്‍ത്തു

എന്‍റമ്മോ ഞാന്‍ കരഞ്ഞു കണ്ണീരൊരു പാട് വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തീ മാലയില്‍ വാക്കു കോര്‍ത്തു
അന്തം വിട്ടീട്ടു നിന്‍റെ കഴുത്തിലും ഞാനിന്നു ചാര്‍ത്തു.
-------------------------------------------------------------------------------
മൌലിദ് = ജന്മ ദിനം







Sunday, October 30, 2016

കേരളമൌലിദ് 2016



അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു
ഇന്ധനം ഫാത്തിഹ കാറില്‍ നിറച്ചൊരു കൂട്ടര്‍ വന്നു
കോടി പതിനായിരം മൈല്‍ മേഘത്തെ കേറ്റിയിന്നു
പാടിയൊരു മൊല്ല വന്നു വിവരക്കേടേറെ ചൊന്നു.

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തനാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോര് മൂത്തു
ചിതയുമൊരുക്കിവച്ചു, നമ്മള്‍ക്ക് ഭ്രാന്ത് മൂത്തു
വിധിയെന്തിതെന്നതോര്‍ത്തൊരു പാട് ഞാനാര്‍ത്തു
കഥയിതു കേട്ടപ്പോള്‍ മറ്റു പലരും നിന്നു വിയര്‍ത്തു.
 
നിന്‍റെ മൌലൂദ് നാളെയാണെന്ന കാര്യമോര്‍ത്തു
എന്‍റുമ്മോ ഞാന്‍ കരഞ്ഞു കണ്ണുനീര്‍ വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തു മാലയില്‍ വാക്കുകള്‍ കോര്‍ത്തു
അന്തവും കുന്തവുമില്ല ഞാനിതു ഗളമിലും ചാര്‍ത്തു.
----------------------------------------------------------------------------------

ഫാത്തിഹ = ഖുര്‍ആനിലെ ആദ്യത്തെ അദ്ധ്യായം.
മൌലിദ് = ജന്മ ദിനം

Thursday, October 27, 2016

കേരളപ്പിറവിയാഘോഷം 2016 November 01



കേരളീയനാണ് കേരളമതിന്‍റെ പൊന്നുതന്ത,
പരശുരാമനാണിതിന്‍റെ തന്തയെന്നത് വേറെ ചിന്ത,
കേരവൃക്ഷത്തെയിതിന്‍റെ തന്തയാക്കീടുകിലെന്താ?
തന്തയേയില്ലെങ്കിലെന്താണെന്നതാണിന്നെന്‍റെ ചിന്ത.
ഭാഷയെന്ന പേരിലന്ന് കാര്യമെല്ലാം നാശമൊക്കി
ഭോഷരാം ചങ്ങാതിമാരേ, എന്തിനിതുമാഘോഷമാക്കി
ഭോഗതൃഷ്ണയേറി നമ്മള്‍ പൂഴിയും വാരിയൊടുക്കി
ഭാരതപ്പുഴ പോലുമിന്നു പന്തുകളി മൈദാനമാക്കി.
നാല്‍പ്പതിന്‍റെ മേലെ നാല് നദികളുള്ള നാടിതല്ലോ!
നാക്ക് നനയാന്‍ തുള്ളിനീരില്ലാതെയായത്‌ കഷ്ടമല്ലോ!
അരി ലഭിക്കാന്‍ ആന്ധ്ര പോലെ മറ്റു സംസ്ഥാനങ്ങളല്ലോ!
കറിയൊരുക്കാനാശ്രയിക്കാന്‍ അപ്പുറത്തണ്ണാച്ചിയല്ലോ!
തേങ്ങയില്ല, മാങ്ങയില്ല, തേങ്ങയിടുവാനാളുമില്ല!
തേങ്ങുകയല്ലാതെയിനിയൊരു രക്ഷയില്ലായെന്നതല്ലോ!
കത്തി വടിവാളേന്തിയിട്ട് കുത്തുവാന്‍ സങ്കോചമില്ല
ഇത്തിരിയൊരു ചിന്തയില്ലാതായി നമ്മള്‍ മാറിയല്ലോ!
തന്തയില്ലാത്ത പണിക്കു ചേര്‍ന്നതാണിന്നത്തെ പോക്ക്,
മുന്തിയതാണെന്‍റെയീ  വാക്കെന്ന കാര്യമതല്ലെ നോക്ക്.
അന്ത്യമില്ലാതെ മൊഴിയാനുണ്ടെനിക്കൊരു പാട് വാക്ക്
സന്ധ്യയാകുവോളാവും ചിന്തിച്ച സമയമതൊക്കെ പോക്ക്!

----അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്ത്--

Tuesday, October 25, 2016

പ്രാസം (മാപ്പിളക്കവിത

                             
പ്രാസമൊപ്പിച്ചു പലതും എഴുതിയൊപ്പിച്ചു - പക്ഷേ
പ്രാന്തനായിട്ടെന്‍ മുതലാളി കോപിച്ചു!
പ്രാസമൊന്നിന്നായ്‌ കവിതയെ കൊന്നൊടുക്കല്ലാ
പ്രശ്നമതേറെ വഷളായിട്ടിന്നത് നില്‍ക്കയാണല്ലോ!

വായില്‍ വന്നെത്തും വാക്കു കുറിച്ചിടാനല്ലേ
വായ തുറന്നു വെച്ചുള്ളീ പാവമൊരുത്തനിന്നാവൂ?
എന്തിനും പോന്നോരിന്നു കുറിച്ചിടും വാക്ക്
ഛന്തവുമില്ല വൃത്തമതും താളവുമില്ല നീ നോക്ക്.

എന്തു കുന്തമിത് തിരിയാതെ വഴിമുട്ടി-എന്‍റെ
ചിന്തയില്‍ കേറിയിന്നു ചിലന്തി വല കെട്ടി.
പദ്യമാണെന്നോ, അല്ലിത് ഗദ്യമാണെന്നോ
വിദ്യ പറച്ചിലാണെന്നോ കാര്യമതൊന്നുമറിയില്ല.

അക്ഷരത്തിന്മേല്‍ തൊട്ടൊരു നൃത്തമാടാനേ
പക്ഷമതൊന്നുമില്ലാത്തീ പാവം ജന്തുവിന്നറിയൂ.
കക്ഷിയാരെന്ന് ചോദിക്കേണ്ട പൊന്നിഷ്ടാ - അവനൊരു
അക്ഷരം മൂത്ത സാഹിതി തല്‍പരന്‍ കഷ്ടം!

കുഷ്ഠ രോഗത്താല്‍ വലയുന്ന കൂട്ടര്‍ക്ക്
കുഷ്ഠം മറ്റു കൂട്ടര്‍ക്കും പകരേണമെന്നാണോ?
അഷ്ടി ഞാനൊരുവന്‍ ഒപ്പിച്ചങ്ങു പൊയ്ക്കോട്ടെ
ഇഷ്ടന്‍ ഒന്നു വഴി മാറിത്തന്നേക്കണേയിഷ്ടാ!

ഉത്തരാധുനികം എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍
ചിത്തം നാശമാക്കണമോ മലയില്‍ തന്നെ കയറണമോ?
എത്തി നോക്കീടാന്‍ പോലും പേടിയാവുന്നു
ഇത്തരമൊക്കെയുന്മാദം തന്നെയെന്നു തോന്നുന്നു.