Thursday, October 10, 2013

ശ്മശ്രു ഗേഹം

ഫെബ്രുവരി 2011.
റഹമാന്‍ ചാത്തമംഗലം

വരുവാനിരിപ്പുണ്ട് പള്ളിയൊന്ന്
പെരിയോന്‍റെ മുത്തായ ദൂതര്‍തന്‍റെ
തിരുമുടി സൂക്ഷിപ്പുകേന്ദ്രമായി
തിരുമേനി ശൈഖുനാ കയ്യിലൂടെ
തിരുനഗരിയോടിങ്ങു ചേര്‍ന്നുതന്നെ
കോരിത്തരിപ്പിന്നിനിയെന്തു വേണം?

ഒരു കാര്യം ശൈഖോടുറപ്പു നല്‍കീല്‍,
ശരിയായി പാറ പോല്‍ കൂടെ നില്‍ക്കീല്‍,
പൊരുളെന്തിതിന്‍ കാര്യമോതിടാം ഞാന്‍
പരമാര്‍ത്ഥമായി ഞാന്‍ പ്രിയ മുരീദേ.
പരലോകമല്ലിതിന്‍ ലക്ഷ്യമെന്നും,
വരുമാനമേറെ ലഭിക്കുമെന്നും,
ഉരിയാടി നീയൊറ്റ കുഞ്ഞിനോടും,
പിരിമുറുക്കാക്കല്ലെ പേരമോനേ!

ഗുരുവായ പാപം പൊറുത്തു കിട്ടാന്‍
പാരില്‍ മറ്റൊന്നില്ലിതിനോട് വെല്ലാന്‍
ഇരകളോടൊന്നങ്ങു തട്ടിവിട്ടാല്‍
നിരയായി വന്നിടും പാമരന്മാര്‍
പിരിവായി തന്നിടും ഉള്ളതൊക്കെ
പരിപാടി ഉഗ്രനായില്ലെ മോനേ?

ഇരുവര്‍ഷം പണിയാനിത് വേണ്ടിവന്നാല്‍
സാരമില്ലെന്‍റെ പേരോടു മോനേ.
നിര മുറിഞ്ഞീടാത്ത മാരി പോലെ
വരുമല്ലോ ധാരയായ് നോട്ടുകെട്ട്.
തരുണികള്‍ വിലസുന്ന സ്വര്‍ഗ്ഗമന്നു
സ്ഥിരമായി നമ്മള്‍ക്ക് ഹാസ്വിലായി!
മരണമോ ശൈഖിന്നു സംഭവിച്ചാല്‍
വരുമെന്‍റെ ഖബറതില്‍ ജാറമായി.
ശരിയായ ഹജ്ജിന്‍റെ കൂലി കിട്ടാന്‍
നിരയായി മക്കത്ത് പോണ്ട പിന്നെ.

No comments:

Post a Comment