ചണ്ടി നിറഞ്ഞത് കണ്ടിട്ടതിനൊരു
കുണ്ടാമണ്ടി നിറഞ്ഞ മരുന്ന്
രണ്ടത്താണി നിവാസികളയ്യോ
കണ്ടുപിടിച്ചത് പുതിയൊരു മാര്‍ഗ്ഗം!
രണ്ടും കല്‍പ്പിച്ചങ്ങോട്ടോടുക
വീണ്ടും വീണ്ടും കൂട്ടത്തോടെ.
രണ്ടത്താണിയില്‍ ഇത്രയുമധികം
ചണ്ടികളടിയാന്‍ കാരണമെന്തേ?
കൂട്ടത്തോടെ ഓടിയകന്നാല്‍
കൂടുകയില്ലേ ചണ്ടികള്‍ പിന്നേം?
ചണ്ടികളിങ്ങനെ കൂട്ടിയിടുന്നോര്‍
തെണ്ടികളാണോ, മണ്ടന്മാരോ?
ഏതു ഗണത്തില്‍ പെട്ടവരെങ്കിലും
കാതില്‍ തൂക്കിഎടുക്കണമവരെ
ചിക്കന്‍ വെയ്സ്റ്റും പ്ലാസ്റ്റിക് ചവറുമ-
തൊക്കെക്കൊണ്ടും നാട് മുടിഞ്ഞു.
നാറ്റം മൂത്തതിലൂറ്റം കൊള്ളും
ചെറ്റകളവരുടെ തേറ്റ പിടിച്ച്
മാറ്റിക്കേണം, ഇപ്പണി മേലില്‍
ഏറ്റുകയില്ലാ പറയിക്കേണം.
ചണ്ടികളെല്ലാമവരെക്കൊണ്ട്
തോണ്ടിച്ചിട്ടിങ്ങോട്ട് വരേണം.
കോഴിപ്പാ്‍ട്സുകളെറിയും കൂട്ടര്‍
കോഴിക്കോട്ടും പലയിടമുണ്ടേ
എന്നൈട്ടിയില്‍ പോകും വളവില്‍
ഇന്നും നാറ്റമതുണ്ട് സുഹൃത്തേ
പലവുരുവാളുകള്‍ പതിയിലിരുന്നു
പിടിയില്‍ കിട്ടീട്ടില്ലയൊരുത്തനെ.
ഒളികാമറകള്‍ വയ്ക്കാമെന്നൊരു
പൊളിവാക്കാരോ പണ്ടു പറഞ്ഞു.
വാക്കാല്‍ വെടി പൊട്ടിച്ചാ കൂട്ടര്‍
തോക്കില്ലാതെ മടങ്ങിപ്പോയി.
ഓട്ടം നിര്‍ത്തിപ്പോകും മുന്നേ
ഓടി വരേണം ഇങ്ങും പൊന്നേ..
ഓട്ടം കൊണ്ടതകറ്റാമെങ്കില്‍
നേട്ടം നമ്മള്‍ക്കെല്ലാവര്‍ക്കും.
No comments:
Post a Comment