ചോയിമഠത്തിന്നിരുകരെയായി
ചേലില്ലാത്തവരതുമുണ്ടനിയാ!
വെള്ളിവെളിച്ചം
കാണാനിഷ്ടം
ഉള്ളിലശേഷമതില്ലാത്തതിനാല്‍,
കൂത്താട്ടത്തിന്
ബഹുസുഖമല്ലോ
കൂരിരുള്‍
മൂടികഴിഞ്ഞാല്‍പ്പിന്നെ.
ശ്വാനന്മാരെപ്പോലെ
വഴിയില്‍
ആനന്ദത്തിലൊഴിക്കുന്നവരും,
ഉണ്ടേ
ഒന്ന് കഴിഞ്ഞാല്‍പ്പിന്നെ
രണ്ടാം നമ്പറടിക്കുന്നവരും.
രണ്ടാം നമ്പറടിക്കുന്നവരും.
സ്വാര്‍ത്ഥതയേറും
കൂട്ടരെയിവരെ
മര്‍ത്യന്മാരില്‍
പെടുത്തിക്കൂടാ
ഇമ്മാതിരി
ഒരു പിടിയുള്ളതിനാല്‍
നമ്മള്‍ മുഴുവന്‍ നാറ്റമതേല്‍പ്പൂ.
നമ്മള്‍ മുഴുവന്‍ നാറ്റമതേല്‍പ്പൂ.
നമ്മുടെ
നാട്ടിന്‍ ശാപമിതല്ലോ
അമ്മേ
പറയാന്‍ പോലും വയ്യേ!
അനവധിയാളുകള്‍
നമ്മളിലുണ്ടേ
മനുജരില്‍
സേവനമര്‍പ്പിക്കുന്നോര്‍.
പേരുകള്‍
ചൊല്ലുക സാഹസമാവും
വേരുകളെണ്ണിപ്പറയുകയെന്നാല്‍
.
ആയതിനാലൊരു വാക്കിലതുക്കാം.
ആയിരമായിരം
നന്ദീയെന്ന്.
ഈഗോയെല്ലാം
ദൂരെയെറിഞ്ഞ്
പോകാം
നല്ല വെളിച്ചം കണ്ട്
ഭിന്നിപ്പെല്ലാം
ദൂരെയെറിഞ്ഞാല്‍
മിന്നും
നേട്ടമതുണ്ടാക്കീടും.
ഐക്യത്തോടെ
നടന്നാലതുവഴി
സൌഖ്യം
നേടാമെല്ലാവര്‍ക്കും.
No comments:
Post a Comment