ഞൊടിയിട
കൊണ്ടും കോടികള്‍ കൊയ്യാന്‍
മുടിയൊന്നുണ്ടേല്‍
അതു മതിയനിയാ!
താടി
വളര്‍ത്തി തലേക്കെട്ടണിയൂ,
മോടിയില്‍
നീളന്‍ ഷര്‍ട്ട് ധരിക്കൂ.
അത്തറിന്‍
ഗന്ധമതില്‍ ചാര്‍ത്തീട്ട്
ചെത്തി
നടക്കാന്‍ തൊലിയുണ്ടെങ്കില്‍,
ഓതി
മണിച്ചിട്ടൂതി ജപിക്കാന്‍,
വേദജ്ഞാനമൊരല്‍പ്പവുമുണ്ടേല്‍,
മതിവരുവോളം
കാശുണ്ടാക്കാന്‍
അതിലും
കൂടുതലെന്തിനി വേണം?
കോടി
മസാജിദതുണ്ടെന്നാലും
മുടിനാര്‍
മസ്ജിതതൊന്നുണ്ടാകില്‍
മടി
നിറയെ കാശുണ്ടാക്കാനും,
കോടികള്‍
കൊണ്ട് മിഥിച്ചീടാനും,
അടിപൊളി
കാറില്‍ പാറി നടന്ന്
പിടിയും
കുടിയുമതൊപ്പിക്കാനും,
പിടിപാടൊരുപാടുണ്ടാക്കാനും,
വിടുവായ് വിട്ടു പരസ്യം നല്‍കാന്‍
വിടുവായ് വിട്ടു പരസ്യം നല്‍കാന്‍
കൊടിയ
പിശാചിനെയണിചേര്‍ക്കാനും,
തടിയധ്വാനമശേഷവുമില്ല!
കടവുളയേക്കാള്‍
ഒരുപടി മേലേ-
ക്കിടയുള്ളവനാണെന്ന്
ധരിപ്പി-
ച്ചാടിനെ
പോലെ തെളിക്കാമെങ്കില്‍,
പിടി
കിട്ടാത്തൊരു കാര്യവുമില്ല,
പേടിക്കാനിനി
മറ്റൊന്നില്ല,
ഉടയോന്‍
തടയാന്‍ വന്നാല്‍പ്പോലും!
അടിപൊളിയാക്കി
നടക്കാനിഷ്ടം
കുടികൊള്ളുന്ന മനസ്സുള്ളോര്‍ക്ക്
കുടികൊള്ളുന്ന മനസ്സുള്ളോര്‍ക്ക്
ഉടനടി
സ്വര്‍ഗ്ഗം വേണമതുണ്ടേല്‍
മടി കൂടാതെ കടന്നുവരാമേ.
മടി കൂടാതെ കടന്നുവരാമേ.
No comments:
Post a Comment