ബഹുദൂരമതിവേഗം പോകുവാനായ്
ബഹുമുഖ്യനന്നങ്ങിറങ്ങിയപ്പോൾ,
സരിതയാം പേരുള്ള പെണ്ണൊരുത്തി
ചിരിതൂകി നിൽക്കുന്നു കാബിനുള്ളിൽ!
എസ്കോര്‍ട്ടുമായ് വന്ന ജോപ്പനണ്ണന്‍
മാസ്കോട്ടിലേക്കായ് വരുവാൻ പറഞ്ഞു.
മൊഞ്ചുള്ള പെണ്ണിന്‍റെ വാക്ക് കേട്ട്
സഞ്ചാരമായി തലയ്ക്കകത്ത്.
പരിസരമതെല്ലാം മറന്നുപിന്നെ
സരിതയെ കെട്ടിപ്പിടിച്ചു പോയീ!
സോളാറതെന്തോ ഒരു ഫയലുമുണ്ട്
ആളായി വന്നുള്ള ജോപ്പനൊപ്പം.
പിരിമുറുക്കായുള്ള നേരമായാൽ
തിരിയുമോ ആര്‍ക്കാനുമെന്തു കുന്തം!
ഭവിഷത്തതോർക്കാതെ ഒപ്പുവച്ചു
ഭവതി തന്‍ പേപ്പറിൽ സവിനയം താൻ.
പലയിടത്തായ് പിന്നെയൊത്തുകൂടി
പല നാൾകൾ വേഗം കടന്നുപോയീ.
മാസങ്ങൾ പലതും അടര്‍ന്ന് വീണു,
വേഷങ്ങൾ പലതും അണിഞ്ഞു പെണ്ണ്.
കണ്ടോന്‍റെ കൂടെയൊക്കെക്കിടന്നു
പണ്ടാരം പള്ളേലുമാക്കിയണ്ണാ!
ആരാന്‍റെ മക്കൾക്ക് ബാപ്പയാകാൻ
വീരാന് യോഗം ലഭിച്ചപോലെ!
ഇരയെപ്പിടിക്കുവാൻ പാർത്തുനിന്ന
ഇരുകാലി പ്രതിപക്ഷം ചാടിവീണു.
മാധ്യമങ്ങൾ കാര്യമേറ്റുപാടി
സാധ്യമാവും വിധം നാറ്റിയെല്ലാം!
നമ്പലം വന്നു ഇനി രക്ഷയില്ല,
കുമ്പസാരിച്ചിട്ടിനി കാര്യമില്ലാ!
എല്ലാം നിഷേധിക്ക തന്നെയാവാം,
കൊല്ലുവാൻ വന്നാലൊരു കയ്യ് നോക്കാം.
വീണുപോകും എന്നുറപ്പ് വന്നാൽ
ഫണവും പിടിക്കാം മൂർഖന്‍റെ പോലും!
ലക്ഷക്കണക്കിൽ ഇടതർ ഇറങ്ങി
പ്രക്ഷുഭ്ധമാക്കിക്കലക്കിയെല്ലാം.
ലക്ഷണം നോക്കി മരുന്ന് നൽകി,
കക്ഷികളെ വകവരുത്തീടുവാനായ്.
പൊതിയായി ഭക്ഷണം എത്തുമെന്നാൽ
പൊതിയായ് അതു ഡിസ്പോസലാവുകില്ല!
മുട്ട് വന്നാൽ പിന്നെ രക്ഷയില്ലാ
കെട്ട്
കെട്ടിക്കാനത് തന്നെ സൂത്രം!
രണ്ടു നാൾ ആപ്പീസ്സ് പൂട്ടിയിട്ടാൽ
തെണ്ടുമീ കൂട്ടർ അതിൽ ശങ്കയില്ലാ.
രണ്ടു നാൾ അവധിയും കൂട്ട് ചേർന്നാൽ
മണ്ടന്മാർ തെണ്ടും ഡബിളായ് ഉറപ്പ്.
തൊട്ടടുത്തുള്ള നാൾ മുട്ട് ജോറായ്
നെട്ടോട്ടമായീ വയറൊന്നൊഴിക്കാൻ .
ടീപ്പീ വധക്കേസ് കാട്ടിയണ്ണൻ
കോപ്പ്
കൂട്ടി, പറയേണ്ട പിന്നെ!
ജുഡീഷ്യലന്വേഷണമാക്കിടാമേ
വെടിയങ്ങ് കുഞ്ഞൂഞ്ഞ് വിട്ടപാടേ
എന്നാലതാവട്ടെയെന്നു ചൊല്ലീ
അന്നേ ദിനം തന്നെ കെട്ടുകെട്ടി.
പിണറായി കൂട്ടരും നാട്ടിലെത്തി.
മണമേറ്റു നാട്ടിൽ ഇനി നിൽക്കവയ്യേ!
No comments:
Post a Comment