Sunday, December 11, 2016

കച്ചവടക്കാരിയോട്:


കച്ചവടം മെച്ചമാക്കാന്‍ പാട്ടുകാരനെ വേണ്ടേ?
മെച്ചമേറും കാക്കയൊന്നു കാത്തിരിക്കുന്നുണ്ടേ!

അഷ്ടിയായതിനുള്ള വകയായ് വല്ലതും തന്നേക്ക്
ശിഷ്ടകാലമേറെയില്ലിനി ഒന്നിതും ശ്രവിക്ക്.

മഞ്ഞു വീണു വിറക്കയാണിഹയെന്നതും നീയോര്‍ക്ക്
കഞ്ഞിയല്‍പ്പം കിട്ടുവാനാണെന്‍റെയീ നല്‍ പോക്ക്.

മക്കളൊക്കെ വളര്‍ന്നു വലുതായ് ദൂരെയായിപ്പോയി
പൂക്കളും വര്‍ണ്ണങ്ങളൊക്കെ വിട്ടകന്നു പോയി!

മോദിയാം ദജ്ജാല് ചെയ്യും ചെയ്തികള്‍ കണ്ടിട്ട്
പൂതിയില്ലാതായി നില്‍ക്കാന്‍ നാട്ടിലിനി ചെന്നിട്ട്.

വമ്പനാകും രാജ്യമെന്ന് തട്ടിവിട്ടും കൊണ്ട്
അംബയാനിമാരെയൊക്കെ തോളിലേറ്റിക്കൊണ്ട്

എന്ത് പാതാളത്തിലേക്കാമിന്ത്യ തന്‍ പോക്കിന്നു?
ചിന്തയറ്റു കിടപ്പതാം വിഷണ്ണനായിട്ടിന്ന്.

അല്ലയോ ജീവിക്കുവാനായ് ജോലിചെയ്യുന്നോളേ,
ഇല്ലയോ നിനക്കിതൊന്നും ചിന്ത തെല്ലും മോളേ? 

പട്ടിണിപ്പാവങ്ങളേറെ ഞെരുങ്ങിടുന്നെന്‍ നാട്
പട്ടി പെറ്റത് പോലെയുള്ളൊരു നാശമായ കൂട്!

ഹിന്ദുവെന്ന നല്ല സംസ്കൃതിയൊക്കെ നാശമാക്കി
ജന്തുവൊന്നു വന്നു കൊണ്ടതു മൊത്തമായ്‌ കലക്കി.

വേദന കടിച്ചു തിന്നിട്ടാകെ ചിത്തം നീറി
സാധനയതക്കെയും തീ നാളമേറ്റു കോറി.

കഷ്ടതയൊട്ടേറെ പേറി നേടിയ സ്വാതന്ത്ര്യം
ദുഷ്ട ദജ്ജാലിന്‍റെ കയ്യാലായി പാരതന്ത്ര്യം!

അന്യ നാട്ടില്‍ നിന്നു കൊണ്ടിട്ടാവതും നീ ചെയ്യ്‌
വന്യജീവിയെ അകറ്റാനായൊരുക്ക് മെയ്യ്.
LikeShow more reactions
Comment

No comments:

Post a Comment