Wednesday, December 14, 2016

ചൂല് പിടിച്ച വൈമാനികന്‍


_________________________________________

ചിന്തയുദിക്കും നേരത്തെന്നും
മന്ദനൊരുത്തന്‍ കഥയോര്‍ക്കുന്നു

മക്കാനിപ്പണി ചെയ്തൊരു ചെക്കന്‍
ചുക്കാനേന്തിയ കഥയിതു കേള്‍ക്കൂ.

റിപ്പയറെങ്ങിനെയാക്കാം റേഡിയോ
മൂപ്പന്നൊരു നാള്‍ ബുക്ക് ലഭിച്ചു.

വയറുകളൊക്കെ കണക്റ്റായപ്പോള്‍
ചായക്കടയിലിരുന്നത് മൂളി.

ഇമ്മിണി വല്യൊരു സയന്‍റിസ്റ്റായി
ചുമ്മാതങ്ങ് ധരിച്ചു വശായി.

ഒരു നാളവനൊരു ബുക്ക് ലഭിച്ചു
പെരിയ വിമാനമതെപ്പിടിയോട്ടാം.

ഒന്നു പരീക്ഷണമോടിക്കാനായ്
പൊന്നേയെങ്ങിനെ ചാന്‍സ് ലഭിക്കും?

വേലകള്‍ പലവകയന്വേഷിച്ചു
ചൂലന്‍ പണിയില്‍ കേറിയൊരു നാള്‍

ചൂലും കൊണ്ട് വിമാനത്തില്‍ പോയ്‌
വേലയെടുക്കും നേരത്തൊരു നാള്‍.

ബുക്കിലെ നിര്‍ദ്ദേശത്തില്‍ കണ്ടു
ഞെക്കൂ സ്റ്റാര്‍ട്ടാക്കാനിതു ബട്ടണ്‍.

പെട്ടെന്നങ്ങു വിമാനം സ്റ്റാര്‍ട്ടായ്
പൊട്ടനുമാവേശത്താല്‍ തുള്ളി.

പൊന്തി പറക്കണമെന്നാ മോഹം
പൊന്തി മനസ്സില്‍ വന്നന്നേരം.

ബട്ടണ്‍ പച്ചയമര്‍ത്തിയ നേരം
പെട്ടനെ വാനിലുയര്‍ന്നത്‌ പൊങ്ങി.

എങ്ങിനെ താഴെയിറക്കും ചിന്ത
തിങ്ങിനിറഞ്ഞു മനസ്സില്‍ വിങ്ങി.

ബുക്കില്‍ നോക്കിയ നേരം കണ്ടു
ചെക്കാ, വോള്യം രണ്ടിലതുണ്ട്.

എന്തിനു പറയണമീ വിഡ്ഢി കൂഷ്മാണ്ടന്‍റെ
മന്ദന്‍ കഥകളിനിയെന്‍ പ്രിയ തോഴര്‍കളേ!
പീഎമ്മായ് പെരച്ചനടിച്ചിവന്‍ വന്നെങ്കിലും
പൌരുഷം തീണ്ടീട്ടില്ലാ മണ്ടനാണെന്നോര്‍ക്കണേ!
മണ്ടനാം നാമെങ്ങനെ താഴെയിറങ്ങും ചിന്ത
കുണ്ഠിതപ്പെടുത്തുന്നൂ മണ്ടന്മാര്‍ സഹായിക്കൂ!


രണ്ടരയാണ്ട് പറക്കാനായി-
ഇന്ധനമില്ലിതിലെന്തിനി ചെയ്യും?

മണ്ടന്മാരിങ്ങോടി വരേണം
രണ്ടാം ചാന്‍സിനി വേണ്ടയൊരെണ്ണം

നീന്തലിനില്ലാ പോസ്റ്റല്‍ ട്യൂഷന്‍
കുന്തവുമറിയില്ലിക്കൂട്ടര്‍ക്ക്.

അക്കിടി പറ്റിയ കാര്യമതോര്‍ത്തി-
ന്നിക്കിളിയാവുന്നിന്ത്യക്കാര്‍ക്ക്.


ശരണമതൊന്നു വിളിച്ചിനിയാടി
പിരിയാമിന്നീ തുള്ളല്‍ പാടി.

1 comment: