Monday, October 31, 2016

കേരളമൌലിദ് 2016 (2)


അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു!
മുന്തിയ കാഴ്ചകള്‍ കണ്ടെന്നെല്ലാം ചൊല്ലിടുന്നു!
ഇന്ധനത്തിന്നു പകരം മന്ത്രങ്ങള്‍ ചൊല്ലിയെന്നും,
അന്തമില്ലാത്ത മൊല്ല വണ്ടിയോടിച്ചുവെന്നും.
കോടി പതിനായിരത്തില്‍ മേഘത്തെ പൊക്കിനിര്‍ത്തി
നാടോടി മൊല്ലയിന്നു വിഭ്രാന്തിയും പരത്തി.
ഓടിക്കോ മണ്ട വേണേലെന്നുള്ള ഘട്ടമെത്തി,
ഞൊടിയിട കൊണ്ടുതന്നെ ജാക്കിയില്‍ താങ്ങിനിര്‍ത്തി

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തമാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോരിളക്കി
ചിതയുമൊരുക്കിവച്ചു, മര്‍ത്യര്‍ക്ക് പേയിളക്കി
കഥയില്ലാക്കഥയിതോര്‍ത്ത് ചിത്തവും നാശമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
 
നിന്‍റെ മൌലിദ് നാളെയാണെന്ന കാര്യമോര്‍ത്തു

എന്‍റമ്മോ ഞാന്‍ കരഞ്ഞു കണ്ണീരൊരു പാട് വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തീ മാലയില്‍ വാക്കു കോര്‍ത്തു
അന്തം വിട്ടീട്ടു നിന്‍റെ കഴുത്തിലും ഞാനിന്നു ചാര്‍ത്തു.
-------------------------------------------------------------------------------
മൌലിദ് = ജന്മ ദിനം







Sunday, October 30, 2016

കേരളമൌലിദ് 2016



അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു
ഇന്ധനം ഫാത്തിഹ കാറില്‍ നിറച്ചൊരു കൂട്ടര്‍ വന്നു
കോടി പതിനായിരം മൈല്‍ മേഘത്തെ കേറ്റിയിന്നു
പാടിയൊരു മൊല്ല വന്നു വിവരക്കേടേറെ ചൊന്നു.

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തനാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോര് മൂത്തു
ചിതയുമൊരുക്കിവച്ചു, നമ്മള്‍ക്ക് ഭ്രാന്ത് മൂത്തു
വിധിയെന്തിതെന്നതോര്‍ത്തൊരു പാട് ഞാനാര്‍ത്തു
കഥയിതു കേട്ടപ്പോള്‍ മറ്റു പലരും നിന്നു വിയര്‍ത്തു.
 
നിന്‍റെ മൌലൂദ് നാളെയാണെന്ന കാര്യമോര്‍ത്തു
എന്‍റുമ്മോ ഞാന്‍ കരഞ്ഞു കണ്ണുനീര്‍ വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തു മാലയില്‍ വാക്കുകള്‍ കോര്‍ത്തു
അന്തവും കുന്തവുമില്ല ഞാനിതു ഗളമിലും ചാര്‍ത്തു.
----------------------------------------------------------------------------------

ഫാത്തിഹ = ഖുര്‍ആനിലെ ആദ്യത്തെ അദ്ധ്യായം.
മൌലിദ് = ജന്മ ദിനം

Thursday, October 27, 2016

കേരളപ്പിറവിയാഘോഷം 2016 November 01



കേരളീയനാണ് കേരളമതിന്‍റെ പൊന്നുതന്ത,
പരശുരാമനാണിതിന്‍റെ തന്തയെന്നത് വേറെ ചിന്ത,
കേരവൃക്ഷത്തെയിതിന്‍റെ തന്തയാക്കീടുകിലെന്താ?
തന്തയേയില്ലെങ്കിലെന്താണെന്നതാണിന്നെന്‍റെ ചിന്ത.
ഭാഷയെന്ന പേരിലന്ന് കാര്യമെല്ലാം നാശമൊക്കി
ഭോഷരാം ചങ്ങാതിമാരേ, എന്തിനിതുമാഘോഷമാക്കി
ഭോഗതൃഷ്ണയേറി നമ്മള്‍ പൂഴിയും വാരിയൊടുക്കി
ഭാരതപ്പുഴ പോലുമിന്നു പന്തുകളി മൈദാനമാക്കി.
നാല്‍പ്പതിന്‍റെ മേലെ നാല് നദികളുള്ള നാടിതല്ലോ!
നാക്ക് നനയാന്‍ തുള്ളിനീരില്ലാതെയായത്‌ കഷ്ടമല്ലോ!
അരി ലഭിക്കാന്‍ ആന്ധ്ര പോലെ മറ്റു സംസ്ഥാനങ്ങളല്ലോ!
കറിയൊരുക്കാനാശ്രയിക്കാന്‍ അപ്പുറത്തണ്ണാച്ചിയല്ലോ!
തേങ്ങയില്ല, മാങ്ങയില്ല, തേങ്ങയിടുവാനാളുമില്ല!
തേങ്ങുകയല്ലാതെയിനിയൊരു രക്ഷയില്ലായെന്നതല്ലോ!
കത്തി വടിവാളേന്തിയിട്ട് കുത്തുവാന്‍ സങ്കോചമില്ല
ഇത്തിരിയൊരു ചിന്തയില്ലാതായി നമ്മള്‍ മാറിയല്ലോ!
തന്തയില്ലാത്ത പണിക്കു ചേര്‍ന്നതാണിന്നത്തെ പോക്ക്,
മുന്തിയതാണെന്‍റെയീ  വാക്കെന്ന കാര്യമതല്ലെ നോക്ക്.
അന്ത്യമില്ലാതെ മൊഴിയാനുണ്ടെനിക്കൊരു പാട് വാക്ക്
സന്ധ്യയാകുവോളാവും ചിന്തിച്ച സമയമതൊക്കെ പോക്ക്!

----അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്ത്--

Tuesday, October 25, 2016

പ്രാസം (മാപ്പിളക്കവിത

                             
പ്രാസമൊപ്പിച്ചു പലതും എഴുതിയൊപ്പിച്ചു - പക്ഷേ
പ്രാന്തനായിട്ടെന്‍ മുതലാളി കോപിച്ചു!
പ്രാസമൊന്നിന്നായ്‌ കവിതയെ കൊന്നൊടുക്കല്ലാ
പ്രശ്നമതേറെ വഷളായിട്ടിന്നത് നില്‍ക്കയാണല്ലോ!

വായില്‍ വന്നെത്തും വാക്കു കുറിച്ചിടാനല്ലേ
വായ തുറന്നു വെച്ചുള്ളീ പാവമൊരുത്തനിന്നാവൂ?
എന്തിനും പോന്നോരിന്നു കുറിച്ചിടും വാക്ക്
ഛന്തവുമില്ല വൃത്തമതും താളവുമില്ല നീ നോക്ക്.

എന്തു കുന്തമിത് തിരിയാതെ വഴിമുട്ടി-എന്‍റെ
ചിന്തയില്‍ കേറിയിന്നു ചിലന്തി വല കെട്ടി.
പദ്യമാണെന്നോ, അല്ലിത് ഗദ്യമാണെന്നോ
വിദ്യ പറച്ചിലാണെന്നോ കാര്യമതൊന്നുമറിയില്ല.

അക്ഷരത്തിന്മേല്‍ തൊട്ടൊരു നൃത്തമാടാനേ
പക്ഷമതൊന്നുമില്ലാത്തീ പാവം ജന്തുവിന്നറിയൂ.
കക്ഷിയാരെന്ന് ചോദിക്കേണ്ട പൊന്നിഷ്ടാ - അവനൊരു
അക്ഷരം മൂത്ത സാഹിതി തല്‍പരന്‍ കഷ്ടം!

കുഷ്ഠ രോഗത്താല്‍ വലയുന്ന കൂട്ടര്‍ക്ക്
കുഷ്ഠം മറ്റു കൂട്ടര്‍ക്കും പകരേണമെന്നാണോ?
അഷ്ടി ഞാനൊരുവന്‍ ഒപ്പിച്ചങ്ങു പൊയ്ക്കോട്ടെ
ഇഷ്ടന്‍ ഒന്നു വഴി മാറിത്തന്നേക്കണേയിഷ്ടാ!

ഉത്തരാധുനികം എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍
ചിത്തം നാശമാക്കണമോ മലയില്‍ തന്നെ കയറണമോ?
എത്തി നോക്കീടാന്‍ പോലും പേടിയാവുന്നു
ഇത്തരമൊക്കെയുന്മാദം തന്നെയെന്നു തോന്നുന്നു.

Wednesday, October 19, 2016

മങ്കടക്കാരന്‍റെ ഹോട്ടല്‍


ഊട്ടിയെന്ന പേര് കേട്ടിട്ടൊന്നു കാണാന്‍ പൂതി 
നാട്ടിലുള്ള  സുഹൃത്തിനോടതൊന്നു കാണാമോതി.

പെട്ടി പൊക്കണമൊക്കെ കെട്ടി രണ്ടുപേരും പേറി
തട്ടിമുട്ടിയൊരു വിധത്തില്‍  ബസ്സിലങ്ങു കേറി. 


ഊട്ടി പട്ടണമെന്ന നാട്ടില്‍ ചെന്നു ഞങ്ങളിറങ്ങി.
തൊട്ടു മൊഞ്ചാവേണ്ട  കാര്യമതോര്‍ത്ത്‌ ഞങ്ങള്‍ വിങ്ങി


ചെന്ന രാവ് കഴിച്ചിടാനൊരു  
ലോഡ്ജിലന്നു തങ്ങി,
ചിന്ന മുറിയും ബാത്ത് റൂമും കേറി ഞങ്ങളിറങ്ങി.

പന്നി പെറ്റ തൊഴുത്ത് പോലൊരു തെരുവിലൂടെ നീങ്ങി
തിന്നുവാന്‍ കൊതി പൂണ്ടു പിന്നെയൊരല്‍പമൊന്നു കറങ്ങി


രണ്ടു പേരും  ബിസ്മികല്ലാ ഹോട്ടലില്‍ പോയ്‌ തിന്നേ
ഉണ്ട് മുന്തിയ ദോശയും സാമ്പാറുമെന്നവര്‍ ചൊന്നേ.


ശങ്കയോടെ രണ്ടു പേരും ഓഡറാക്കി പൊന്നേ, 

മങ്കടക്കാരന്‍റെ ഹോട്ടല്‍ സങ്കടത്തില്‍ തന്നെ!

മങ്കികള്‍ക്കായുള്ള സാമ്പാര്‍ ദോശ ഞങ്ങള്‍ തിന്നേ.
അങ്കലാപ്പില്‍ വീണു ഞങ്ങള്‍ നല്ലവണ്ണം തന്നെ.


ലൊട്ടു സാധനമൊക്കെ വാങ്ങീട്ടക്കിടിയും പ
റ്റി
കട്ടവണ്ടി പിടിച്ചു ഞങ്ങള്‍ കുന്നിലാകെ ചുറ്റി

ചെണ്ടുകള്‍ വാടിക്കരിഞ്ഞ് നാശമായത് കണ്ടു. 
ചണ്ടി ചാണക ചെളി നിറഞ്ഞൊരു പട്ടണവും കണ്ടു.
.
ഇല്ലയിനിയൊരു കാലമങ്ങോട്ടെന്ന കാര്യം തീര്‍ച്ച
പല്ലു പോകുവോളമെന്നുടെ വാക്കുകള്‍ക്ക് മൂര്‍ച്ച.

Tuesday, October 11, 2016

മുത്ത്വലാഖ്


ഒത്തു വന്നാലാണിനു വെപ്പാട്ടിയുള്‍പ്പെടെ
പത്ത് കെട്ടാം വേണേലതിലേറെയാക്കിടാം.
ചിത്തഭ്രമം ബാധയുള്ളതാമാണൊന്നു
മുത്ത്വലാഖാക്കി ഞാനെന്നങ്ങു ചൊല്ലിയാല്‍
പത്ത് പെറ്റുള്ളതാം തള്ളയാണെങ്കിലും
ഭിത്തിക്ക് വെളിയിലായന്നുതൊട്ടെന്നുമേ!
ഇത്തരം മൂരാച്ചി നിയമങ്ങളൊക്കെയും
കത്തിക്കയല്ലാതെ രക്ഷയുണ്ടാകുമോ?
ഒത്തിരി ചക്കാത്തിന് കിട്ടിയാല്‍ തോന്നുന്ന-
യിത്തരം നിയമങ്ങള്‍ വേണ്ടയീ ഭൂമിയില്‍.

പള്ളിയില്‍ കേറുവാന്‍ പാടില്ല പെണ്ണിന്
പള്ളയിലാകുമെന്നുള്ള ഭയത്തിനാല്‍!
കള്ളന്മാര്‍ പള്ളിക്കകത്തങ്ങു വാസമോ?
ഉള്ളിലിരിപ്പു നാം കണ്ടതാം കൂട്ടരേ!
പള്ളീലിരിക്കുന്ന മൊല്ലയൊന്നല്ലയോ
പിള്ളേരെ വിട്ടേച്ചു തള്ളയെ കൊണ്ടതും?
പള്ളിയുണ്ടാക്കുവാന്‍ കാശും പിരിച്ചിട്ടു
പള്ളയും വീര്‍പ്പിച്ചു മുങ്ങിയൊരുത്തനും!
പൊള്ളന്മാരായുള്ള മൊല്ലമാരൊക്കെയും
അള്ളാന്‍റെ ശിക്ഷയെ ഓര്‍ക്കേണ്ടതല്ലയോ?






                           

Monday, October 10, 2016

ഒരു അമേരിക്കന്‍ ഓട്ടം തുള്ളല്‍

വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സൗദി അറേബ്യയിലെ ജിദ്ദയില്‍ ജനാബ് കൊമ്പന്‍ മൂസ്സ എന്ന യുവ കലാകാരന്‍റെയും മറ്റു ചില എഴുത്തുകാരുടെയും കാര്‍മ്മികത്വത്തില്‍ തുടങ്ങിയ ഒരു ഗ്രൂപ്പാണ് "വായനശാല". 11-10-2016 വിദ്യാരംഭ ദിനത്തിലേക്കായി ഞാന്‍ വായശനാലയ്ക്ക് സമര്‍പ്പിച്ച കവിതയാണിത്.

വായനശാല തുറക്കും നേരം
വായാടിത്തമിതൊന്നു ശ്രവിപ്പൂ.
എന്തേ നിങ്ങളെ കണ്ടില്ലല്ലോ
പൊന്തും ചോദ്യമതെന്ന ഭയത്താല്‍
ഉന്തും തള്ളിനുമിടയില്‍ കയറീ-
ട്ടെന്തും കല്‍പ്പിച്ചാണ് സുഹൃത്തേ,
ഇത്തിരിയിവിടെ വിളമ്പിപ്പോകാ-
മൊത്തിരി കാമ്പിതിലില്ലെന്നാലും.
പെരിയ മഹാന്മാര്‍ക്കിടയില്‍ കയറി
തിരിവില്ലാത്തവന്‍ ഞാനുമൊരുത്തന്‍
വന്‍കിട കവിതകള്‍ പലതും കേട്ടു
ശിങ്കിടി പാടുക സാധ്യവുമല്ല.
വൃത്തവുമില്ലാ താളവുമില്ലാ-
തര്‍ത്ഥവുമറിയാ കവിത കുറിച്ച്
സ്വസ്ഥത പോക്കാനൊന്നുമുതിര്‍ന്നാല്‍
അസ്ഥികളൊടിയും ഭയമതുമുണ്ടേ.
എങ്കിലും വരികള്‍ രണ്ടു കുറിച്ച്
സങ്കടമൊന്നു കുറയ്ക്കാന്‍ മോഹം.
ഷഷ്ടി കഴിഞ്ഞെന്‍ കുഗ്രാമത്തിന്‍
കഷ്ടപ്പാടുകള്‍ പെരുകിയിരിക്കേ
ഇഷ്ടം പോലെ നടക്കാനുള്ളൊരു
പഷ്ടാം ക്ലാസ്സാമവസരമൊത്തു!
ഇരുപതിലേറെ മണിക്കൂര്‍ പാറി
പിരിശപ്പെട്ടൊരു നാട്ടിലിറങ്ങി.
എന്തൊരു ചന്തമതാണീ നാട്ടിന്!
മുന്തിയതാണിതു സംശയമില്ല.
പൊടിപടലങ്ങളതൊന്നും കാണാ,
തടി കേടാക്കണ സമരവുമില്ല.
നല്ല മനുഷ്യരെയെങ്ങും കാണാം
പൊല്ലാപ്പൊരു വക കാണുകയില്ല
പരിചിതരല്ലാതുള്ളവരോടും
ചിരി തൂകീട്ടു നടക്കും മര്‍ത്യര്‍.

നിക്കറുമിട്ടു നടന്നാല്‍ പെണ്ണിനെ
പോക്കിരിയൊരുവന്‍ തട്ടുകയില്ല.
നിയമങ്ങള്‍ക്കിഹ വിലയുണ്ടേറെ
ഭയമില്ലാതെ നടക്കാമതിനാല്‍.
പറയാനൊരു പാടുണ്ടെന്നാലും
അറിയില്ലെങ്ങിനെയുള്‍ക്കൊള്ളിക്കും
അതിനാല്‍ ഞാനിത് വിരമിച്ചീടാം
കൊതി തീരുന്നതിന്‍ മുമ്പേ തന്നെ.

Sunday, October 9, 2016

ഗണേശ പതനം (മാപ്പിളപ്പാട്ട്)

ഉമ്മന്‍ ചാണ്ടിയുടെ മന്ത്രി സഭയില്‍ നിന്ന് മന്ത്രി ഗണേഷ്കുമാര്‍ രാജി വെച്ച പശ്ചാത്തലത്തില്‍ എഴുതിയ ഒരു മാപ്പിളപ്പാട്ട്
തിയ്യതി 10-04-2013.

(ഇശല്‍  മുഹാജിറണ്ടെ വാക്ക് കേട്ട്...}

ഇപ്പടി കമഴ്ന്നു വീണു മാപ്പിരക്കുവാനെടോ
ഉപ്പയോടും പെണ്ണിനോടും തെറ്റിനിന്ന നീയെടോ?
ഉള്ളതൊക്കെ യാമിനിപ്പഹച്ചി തീറു വാങ്ങിയോ?
വെള്ളിയാണ് പെണ്ണവള്‍ക്ക് പഥ്യമെന്നു നിശ്ചയം
മന്ത്രിയായ നീ ഗണേശനിത്ര മണ്ടനാനെടോ?
തന്ത്രമല്‍പം വേണ്ടതല്ലെ പെണ്ണിനെയൊതുക്കുവാന്‍ ?
ഗൌരിപെണ്ണ് *വായനാറി കേസ്സ് മൂത്തിരിക്കവേ
ഗൌരവത്തിലല്‍പമൊന്നു ചിന്ത വേണ്ടെ സോദരാ?
കട്ടുതിന്നും നിന്‍റെ തന്ത പിള്ളയാണ് സത്തിയം
കിട്ടുകില്ല പോയ മന്ത്രിസ്ഥാനമിനിയൊരിക്കലും.
ഏറെ നാള് ചാണ്ടിവണ്ടിയോടുകില്ല കേള്‍ക്കണോ?
ഈറയിത്ര കാട്ടി പിന്നെ നാറ്റുവാണിരുന്നു നീ?
പോയി നിന്‍റെ മാനവും കസേരയും ഹാ കഷ്ടമേ
നീയിതൊക്കെ ചെയ്യും മുമ്പ് ഓര്‍ത്തതില്ല കാരിയം!
തടിയോരല്‍പം കൂടിയാലും മക്കള്‍ രണ്ടുണ്ടാകിലും
ചൊടിയതുള്ള യാമിനിക്ക് കിട്ടുമിനിയും മാപ്പിളൈ.
പോയ ബുദ്ധി വീണ്ടെടുക്കുവാനൊരുത്തനാകുമോ?
കായമൊന്നു നേരെയാക്കി സീരിയല്‍ കളിച്ചിടാം.
_______________________________________________________


*ദൈവം സൃഷ്ടിച്ചപ്പോള്‍ മലദ്വാരം വായ്‌ ഭാഗത്തായി മാറി ഫിറ്റു ചെയ്തു പോയ അന്നത്തെ ചീഫ് വിപ്പ്  ആണ് വായനാറി എന്നതിന്‍റെ വിവക്ഷ



Tuesday, October 4, 2016

കണ്ട കാര്യം മിണ്ടാരുതോ?

കണ്ടാലൊരു കാരിയം കണ്ടീല ചൊല്ലീട്ട് 
മിണ്ടാതിരിക്കുവാന്‍ കഴിയുമോ കൂട്ടരേ?
പൊള്ള വാദങ്ങളെ വെള്ളപൂശീടുവാന്‍
കള്ളന്മാര്‍ തുള്ളുന്നു, പൊള്ളല്ല കാരിയം.
പൊള്ളത്തരമിത്തരം കാണുന്ന നേരത്ത്
പൊള്ളുന്നുവെന്നുള്ളം തുള്ളുന്നുവള്ളായോ!
കള്ളന്മാരൊക്കെയും പൊള്ളിക്കുവാനായി-
ട്ടള്ളാഹു നരകത്തെ തള്ളി വെച്ചില്ലയോ?