Wednesday, October 19, 2016

മങ്കടക്കാരന്‍റെ ഹോട്ടല്‍


ഊട്ടിയെന്ന പേര് കേട്ടിട്ടൊന്നു കാണാന്‍ പൂതി 
നാട്ടിലുള്ള  സുഹൃത്തിനോടതൊന്നു കാണാമോതി.

പെട്ടി പൊക്കണമൊക്കെ കെട്ടി രണ്ടുപേരും പേറി
തട്ടിമുട്ടിയൊരു വിധത്തില്‍  ബസ്സിലങ്ങു കേറി. 


ഊട്ടി പട്ടണമെന്ന നാട്ടില്‍ ചെന്നു ഞങ്ങളിറങ്ങി.
തൊട്ടു മൊഞ്ചാവേണ്ട  കാര്യമതോര്‍ത്ത്‌ ഞങ്ങള്‍ വിങ്ങി


ചെന്ന രാവ് കഴിച്ചിടാനൊരു  
ലോഡ്ജിലന്നു തങ്ങി,
ചിന്ന മുറിയും ബാത്ത് റൂമും കേറി ഞങ്ങളിറങ്ങി.

പന്നി പെറ്റ തൊഴുത്ത് പോലൊരു തെരുവിലൂടെ നീങ്ങി
തിന്നുവാന്‍ കൊതി പൂണ്ടു പിന്നെയൊരല്‍പമൊന്നു കറങ്ങി


രണ്ടു പേരും  ബിസ്മികല്ലാ ഹോട്ടലില്‍ പോയ്‌ തിന്നേ
ഉണ്ട് മുന്തിയ ദോശയും സാമ്പാറുമെന്നവര്‍ ചൊന്നേ.


ശങ്കയോടെ രണ്ടു പേരും ഓഡറാക്കി പൊന്നേ, 

മങ്കടക്കാരന്‍റെ ഹോട്ടല്‍ സങ്കടത്തില്‍ തന്നെ!

മങ്കികള്‍ക്കായുള്ള സാമ്പാര്‍ ദോശ ഞങ്ങള്‍ തിന്നേ.
അങ്കലാപ്പില്‍ വീണു ഞങ്ങള്‍ നല്ലവണ്ണം തന്നെ.


ലൊട്ടു സാധനമൊക്കെ വാങ്ങീട്ടക്കിടിയും പ
റ്റി
കട്ടവണ്ടി പിടിച്ചു ഞങ്ങള്‍ കുന്നിലാകെ ചുറ്റി

ചെണ്ടുകള്‍ വാടിക്കരിഞ്ഞ് നാശമായത് കണ്ടു. 
ചണ്ടി ചാണക ചെളി നിറഞ്ഞൊരു പട്ടണവും കണ്ടു.
.
ഇല്ലയിനിയൊരു കാലമങ്ങോട്ടെന്ന കാര്യം തീര്‍ച്ച
പല്ലു പോകുവോളമെന്നുടെ വാക്കുകള്‍ക്ക് മൂര്‍ച്ച.

No comments:

Post a Comment