Saturday, October 19, 2013

ശൈഖിന്‍റെ വിലാപം

പള്ളിത്തിരുമുടിയതിന്‍റെ ഉള്ളുകള്ളി പൊളിഞ്ഞു
വെള്ളം കുടിക്കയാണ് താടിയും കീഴേ-
യുള്ള കള്ളന്മാരൊക്കെയും കേട്ടോളു പൂമുത്തേ.

ജാലിയാവാല വന്നു, ഖസ്റജിയായി പിന്നെ
നൂലാമാല മുടിക്ക് സനദ് ചേരാനായ്
വലയില്‍ നിന്നെങ്ങനെ തടി സലാമത്താക്കിടും പൊന്നേ?

അമ്മൂന്‍റെ മുടിയെടുത്തിട്ടൊന്നിങ്ങു വാട മോനേ,
ചുമ്മാതെയാവുകില്ല, ചൊന്നു ശൈത്താന്മാര്‍
നമ്മള്‍ക്കൊന്നായിരുന്നു കാര്യം നിശ്ചയിച്ചീടാം.

ശൈത്താന്മാര്‍ കാതിലോതി തന്നപ്പോളാശ മൂത്തു
ശൈഖിന്‍റെ കൂടെ വന്നു സഖാഫിമാരേറെ
ശൈത്താന്‍ ഇമ്മാതിരി വേലയാക്കുന്നതാരോര്‍ത്തു!
വല്ലപ്പുഴയേറ്റെടുത്തു സനദുണ്ടാക്കുന്ന കാര്യം,
വല്ലാതെ കുഴക്കി പഹയന്‍ നാട് വിട്ടല്ലോ!
തെല്ലും കൂസാതെ മൊളിന്തിതയ്യോ  ബാപ്പ ഞാനാണേ!

വല്ലാതെ തളിര്‍ത്തു പൂത്തു പള്ളി പണിയും കിനാവ്‌
പൊല്ലാപ്പാകുന്ന കാര്യമതോര്‍ത്തതേയില്ല!
ചൊല്ലൂ, എന്താണിനി രക്ഷയെന്ന് സഖാഫിമാരെല്ലാം.

തക്കം നോക്കീട്ട് മറ്റേ സുന്നീകളൊക്കെ തന്നെ
ചുക്കാനും കയ്യിലാക്കി ലീഗിനെക്കൂട്ടി
കാക്കാന്‍ ഇല്ലായിനിയൊറ്റയിബിലീസെന്‍റെ പക്കത്ത്!
  
സീബീഐ കേസ്സു വന്നു, പോലീസും വന്നുകേറി
ഏബീസീഡി മുതല്‍ക്ക്‌ തുടങ്ങണം കാര്യം
റബ്ബീ, കാശെത്ര മുടക്കണം പുലിവാല്‍ പിടിച്ചല്ലോ!

എന്നാലുമെന്‍റെ കൂടെ അണി ചേര്‍ന്നോരേറെയുണ്ട്
സുന്നാമക്കി കുടിച്ചിട്ടെത്ര നാള്‍ നില്‍ക്കും?
പൊന്നേ, ചൊല്ലേണം ഒന്നൊഴിക്കാനെന്ത് ചെയ്യും ഞാന്‍?







No comments:

Post a Comment